തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ താല്‍ക്കാലിക ചുമതല ഡോ. സിസ തോമസിന് നല്കി രാജ്ഭവന്റെ ഉത്തരവ്. ഡിജിറ്റല്‍ സര്‍വ്വകലാശാല വിസിക്ക് പകരം ചുമതല നല്‍കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശം തള്ളിയാണ് ഗവര്‍ണറുടെ പുതിയ ഇടപെടല്‍.
ഇപ്പോള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ഡോ.സിസ. നേരത്തെ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സലറായിരുന്ന എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് ഇവിടെ വിസി കസേര ഒഴിവുവന്നത്.
യുജിസി ചട്ടമനുസരിച്ച് മൂന്നില്‍ കുറയാതെ പേരുകളുള്ള പാനല്‍ വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിക്ക് ചാന്‍സലര്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇടതുസര്‍ക്കാര്‍ ഒരു പേര് മാത്രമാണ് നല്‍കിയിരുന്നതെന്ന് സുപ്രീംകോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: