കണ്ണൂര്‍: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃതോത്സവ് സംയോജിത ആശയ വിനിമയ പരിപാടിക്ക് ഡോണ്‍ ബോസ്കോ കോളജില്‍ തുടക്കമായി. രണ്ടു ദിവസത്തെ ആശയ വിനിമയ പ്രദര്‍ശന മേള അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുന്നതിനും രാഷ്ട്ര നിര്‍മ്മിതിയില്‍ ഫലപ്രദമായ രീതിയില്‍ പങ്കാളികളാകുന്നതിനും യുവതലമുറയ്ക്ക് വലിയ ഉത്തരവാദിത്വ മുണ്ടെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ജാലിയന്‍ വാലാബാഗിലടക്കം രാജ്യ സ്വാതന്ത്ര്യത്തിനായി ബലിയാടായവര്‍ നിത്യം സ്മരിക്കപ്പെടണം. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന വിധം സെക്കുലര്‍, മതേതര രാഷ്ട്രമായി ഭാരതത്തെ നിലനിര്‍ത്താന്‍ വളരുന്ന തലമുറ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന് അധ്യക്ഷനായിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കേരളലക്ഷദ്വീപ് റീജണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനി ചാമി വ്യക്തിത്വ വികസനം സംബന്ധിച്ച് ക്ലാസെടുത്തു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന് പൈം പള്ളിക്കുന്നേല്‍, കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ഫ്രാന്‍സിസ് കാരക്കാട്ട്, കണ്ണൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു മാത്യു, ഫീല്‍ഡ് എക്സിബിഷന് ഓഫീസര്‍ എല്‍ സി പൊന്നു മോന്, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ. എസ് ബാബു രാജന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിഷ ഇ. പ്രസംഗിച്ചു. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഇരിട്ടി റേഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍ നെല്‍സണ്‍ ടി. ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: