ടോക്കിയോ: പസഫിക് സമുദ്രത്തിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. വ്യാഴാഴ്ച ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചെന്നാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ജപ്പാന്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ജെ- അലേര്‍ട്ട് എമര്‍ജന്‍സി ബ്രോഡ്കാസ്റ്റിങ് സിസ്റ്റം അനുസരിച്ച് വടക്കന്‍ ജപ്പാനിലെ മിയാഗി, യമഗത, നിഗത എന്നീ ഭാഗങ്ങളില്‍ താമസിക്കുന്നവരോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുത് എന്നാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നോര്‍ത്ത് കൊറിയ വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ മുകളിലൂടെ പോയെന്നാണ് ജപ്പാന്‍ സര്‍ക്കാര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീട് ഈ റിപ്പോര്‍ട്ട് ജപ്പാന്‍ തിരുത്തി. മിസൈലുകള്‍ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് രാവിലെ 8:10 ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: