കൊയിലാണ്ടി: കുറുവങ്ങാട്ടുനിന്ന് പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെയും കൂടെയുണ്ടായിരുന്ന യുവസംവിധായകന്‍ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡയിലെടുത്തത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കര്‍ണാടകയിലെ മടിവാളയില്‍ നിന്നാണ് പെണ്‍കുട്ടിയേയും പ്രതികളേയും കണ്ടെത്തിയത്. മൊബൈല്‍ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയും പ്രതികളും പിടിയിലാകുന്നത്.
ആദ്യം ഗുണ്ടല്‍പേട്ടയിലുണ്ടെന്നറിഞ്ഞ് പോലീസ് അവിടെയെത്തുമ്പോഴേക്കും മൂവരും കടന്നുകളഞ്ഞിരുന്നു. ഫോണ്‍ സ്വിച്ച്ഓഫുമായിരുന്നു. അവിടത്തെ ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യത്തില്‍നിന്ന് മൂവരും അവിടെയെത്തിയെന്ന് സ്ഥിരീകരിച്ചു. കാര്‍നമ്പര്‍ മാറ്റിയായിരുന്നു യാത്ര. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും പോയതായി മനസ്സിലാക്കി. ഒടുവില്‍ ഡ്രൈവറുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്. ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: