മുംബൈ: പതിമൂന്നുകാരിയായ മകളെ പ്രണയം നടിച്ച് കൊണ്ടുപോയെന്ന പരാതിയുമായി കുടുംബം. മഹാരാഷ്ട്രയിലെ കോലാപൂരിലെ മംഗള്വാര്പ്പേട്ടിലെ കുടുംബമാണ് 23കാരനായ യുവാവിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. ലവ് ജിഹാദാണെന്ന് കുടുംബം പരാതിപ്പെടുന്നു.
ദീപാവലിക്ക് തൊട്ടുമുമ്പായി സ്കൂളില്‍ നടന്ന പരീക്ഷയ്ക്ക് ശേഷം മകളെ കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. തട്ടിക്കൊണ്ടുപോയതായി കുടുംബം ആരോപിക്കുന്ന 23-കാരനായ അൽതാഫ് കാസി ഇപ്പോള്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്ന് പറയപ്പെടുന്നു. പോക്സോ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ പോലീസ് കേസെടുത്തു.
സംഭവത്തിൽ അടിയന്തിര നടപടിയും ഊർജ്ജിത അന്വേഷണവും വേണമെന്ന് ബിജെപി എംഎൽഎ നിതേഷ് റാണെയും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: