ന്യൂദല്‍ഹി: 2025 വരെയുള്ള അടുത്ത മൂന്നു വര്‍ഷങ്ങളില്‍ കാണാനാവുന്ന അവസാനത്തെ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം നവമ്പര്‍ എട്ടിന്. അന്ന് ചന്ദ്രന്‍ രക്തവര്‍ണ്ണമായി മാറും.
ഇന്ത്യയില്‍ ഈ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാം. ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണ്ണമായും മറയ്‌ക്കുന്നതിനാലാണ് ചന്ദ്രന്‍ രക്തനിറത്തില്‍ കാണപ്പെടുന്നത്.
ചന്ദ്രന്‍ രക്തനിറത്തില്‍ കാണപ്പെടുന്ന പ്രതിഭാസത്തിന് റെയ്ലേ സ്കാറ്ററിംഗ് എന്നാണ് പറയുക. ഇത് മൂലം ആകാശം നീലനിറവും സൂര്യാസ്തമയം ചുവന്ന നിറത്തിലുമാകുന്നു. അതാണ് ചന്ദ്രനെയും ചുവപ്പുനിറത്തിലേക്ക് മാറ്റുന്നത്. അടുത്ത ചന്ദ്രഗ്രഹണം 2025 മാര്‍ച്ച് 14ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: