തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുക എന്ന കാര്യം ആവശ്യപ്പെടാനാകില്ലെന്നും ചര്‍ച്ചകള്‍ക്കുള്ള സമയം കഴിഞ്ഞെന്നും മന്ത്രി അബ്ദുറഹിമാന്.
വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണുള്ളത്. ഒരു സര്‍ക്കാരിനെ ഈ തുറമുഖത്തിന്റെ പണി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടാനാകില്ല. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തെ സര്‍ക്കാര്‍ പിന്തുണക്കില്ലെന്നും മന്ത്രി പറഞ്ഞു.
2015ല്‍ കാരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിയിലുള്ളവരുടെ തന്നെ അറിവോടെയാണ് അന്ന് കരാറില്‍ ഏര്‍പ്പെട്ടതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിയിട്ടുണ്ട്. ഇതിന് ആര് സമാധാനം പറയും?. സമരക്കാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. -മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെ 180 കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. തിരുവനന്തപുരം മുട്ടത്തറയില്‍ മാത്രം 300 വീടുകള്‍ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: