കോട്ടയം: മന്ത്രി ജോഷി അഗസ്റ്റ്യന്റെ സ്റ്റാഫിലെ െ്രെഡവര്‍ തിരുവനന്തപുരം മ്യൂസിയത്തില്‍ വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മന്ത്രിക്കും സര്‍ക്കാരിനും ഈ സംഭവത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. പീഡനത്തിന് വേണ്ടി സര്‍ക്കാര്‍ വാഹനമാണ് പ്രതി ഉപയോഗിച്ചത്. ഇരയായ സ്ത്രീ പരാതി നല്‍കിയിട്ടും പ്രതിയെ പിടിക്കാന്‍ പൊലീസ് ശ്രമിച്ചില്ല. സംസ്ഥാനത്തെ മന്ത്രിമാരുടേയും ഔദ്യോഗിക സംവിധാനത്തിന്റെയും സ്റ്റാഫുകള്‍ പല കേസുകളിലും പ്രതികളാവുകയാണ്. കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ മൂന്നാറിലേക്ക് സ്ത്രീകളെ വിളിച്ചതും അപമര്യാദയായി പെരുമാറിയതും നമ്മള് കണ്ടതാണ്.
പെന്ഷന് പ്രായം ഉയര്‍ത്തിയതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത് യുവജനരോഷം ഭയന്നാണെന്നും സുരേന്ദ്രന് പറഞ്ഞു. കേരളത്തില്‍ അപ്രഖ്യാപിത നിയമന നിരോധനമാണ് നിലനില്‍ക്കുന്നത്. തൊഴിലില്ലായ്മ കൂട്ടാനായിരുന്നു പിണറായിയുടെ ശ്രമം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 75,000 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ജോലി നല്‍കിയത്. 2024 ല്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തിച്ചുയരുകയാണ്. വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുറ്റപ്പെടുത്തി. പൊതുവിതരണ സമ്പ്രദായം തകര്‍ന്നു. നെല്‍കര്‍ഷകരും മില്‍ ഉടമകളുമായുള്ള പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില സംസ്ഥാനം നടപ്പാക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് കേസ് കര്‍ണാടകത്തിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യം ന്യായമാണെന്ന് സുരേന്ദ്രന് പറഞ്ഞു. കേരളത്തില്‍ ഉന്നതതലത്തില്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു.
കൂടംകുളം സമരത്തിന്റെ നേതാവ് വിഴിഞ്ഞത്തെത്തി സമരത്തിന് നേതൃത്വം നല്കിയതും മന്ത്രി ആന്റണി രാജുവിന്റെ സഹോദരന്റെ ഭാര്യയുടെ അക്കൗണ്ടില്‍ വിദേശത്ത് നിന്നും കോടികള്‍ എത്തിയതും ദുരൂഹമാണ്. ആന്റണി രാജു ഒരു വശത്ത് സമരക്കാരെ ഇളക്കി വിടുകയും സിപിഎം നേതാക്കള്‍ സമരത്തിനെതിരെ സംസാരിക്കുന്നതും ഇരട്ടത്താപ്പാണ്. ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളുടെ പിന്തുണ വിഴിഞ്ഞം പദ്ധതി തകര്‍ക്കാനുണ്ട്. തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഈ സമരത്തില്‍ പങ്കാളികളാക്കുന്നത്. ഈ സമരത്തില്‍ നിന്നും പിന്മാറാന് അവര്‍ തയ്യാറാകണമെന്നും കെ.സുരേന്ദ്രന് അഭ്യര്‍ത്ഥിച്ചു. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിക്കണം. ഈ കാര്യത്തില്‍ എന്‍എസ്എസ്സിന്റെ നിലപാടിനൊപ്പമാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: