പാലക്കാട്: ആര്‍എസ്എസ് മുന്‍ ജില്ല ശാരീരിക്ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് മുന്‍ പാലക്കാട് ഡിവിഷന് പ്രസിഡന്റ് കോടതിയില്‍ കീഴടങ്ങി.
കല്പാത്തി സുന്ദരം കോളനി സ്വദേശി ജംഷീര്‍ (29) ആണ് ജെസിഎം ഒന്നാം നമ്പര്‍ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ ആലത്തൂര്‍ സബ് ജയിലില്‍ റിമാന്റ് ചെയ്തു.
ഗൂഢാലോചനയില്‍ പങ്കാളിയായ ജംഷീറിനായി കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 31 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: