കാനനാന്തരീക്ഷത്തില്‍ തെയ്യത്തിന്റെ കഥ പറഞ്ഞ് സിനിമാ ലോകത്തിനാകെ അമ്പരപ്പ് സമ്മാനിച്ചിരിക്കുകയാണ് കാന്താര എന്ന കന്നട ചിത്രം. ചെറിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ‘കാന്താര’ ജനത്തെ വശീകരിച്ചും കീഴടക്കിയും മുന്നേറുകയാണ്.
കാന്താരയുടെ പാട്ട് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന തൈക്കൂടം ബ്രിഡ്ജ് വരെ പ്രേക്ഷകരുടെ രോഷം നേരിടുകയാണ്. ഇത്രയും മികച്ച സിനിമ എടുക്കുന്നവര്‍ക്ക് ഗാനം മോഷ്ടിക്കേണ്ട കാര്യമില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. അത്രമാത്രം അവരുടെ മനസ്സില്‍ ഈ ചിത്രം ആവേശിച്ചിരിക്കുന്നു. മുടക്കുമതുല്‍ വെറും 16 കോടി മാത്രം. എന്നാല്‍ ‘കാന്താര’ ഇതുവരെ ഇന്ത്യയില്‍ നിന്നും മാത്രം വാരിക്കൂട്ടിയത് 230 കോടിയാണ്. സാത്വികഭാവത്തില്‍ ആരംഭിച്ച രൗദ്രഭാവത്തില്‍ നടനം ചെയ്ത് കാഴ്ചക്കാരില്‍ അനുഗ്രഹം ചൊരിയുന്ന തെയ്യവുമായി എല്ലാ ഭാഷക്കാര്‍ക്കും താദാത്മ്യപ്പെടാന്‍ കഴിയുന്നിടത്താണ് കാന്താരയുടെ വിജയം.
ഇപ്പോള്‍ കെജിഎഫ്: ചാപ്റ്റര്‍ 1നേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്ന നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രമായി മാറിയിരിക്കുകയാണ് കാന്താര. ഈ നിലക്ക് പോയാല്‍ കെജിഎഫ് ചാപ്റ്റര്‍ 2ന്റെ റെക്കോഡും കാന്താര മറികടന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നു. കന്നഡ ഭാഷയില്‍ വന്‍ വിജയമായതോടെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം പുറത്തിറക്കി. തെലുങ്ക്,മലയാളം,തമിഴ് ഭാഷകളിലും ചിത്രം നല്ല വരുമാനം നേടി. ഹിന്ദി,ഇംഗ്ലീഷ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിച്ചപ്പോഴും മികച്ച വരുമാനമായിരുന്നു. ഇത് കന്നഡ സിനിമാവ്യവസായത്തില്‍ മാത്രമല്ല, മറ്റ് സിനിമാവ്യവസായമേഖലകളിലും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയുടെ കാതല്‍. അതുകൊണ്ട് തന്നെ സിനിമയുടെ ഭാഷ എല്ലവാര്‍ക്കും മനസ്സിലാകുന്ന, വൈകാരികമായി അനുഭവിക്കാന്‍ കഴിയുന്ന ഒന്നായി മാറുന്നു.
2022ല്‍ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ‘കാന്താര’. കെജിഎഫ് 2, ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്‍വന്‍ I, വിക്രം, ബ്രഹ്‌മാസ്ത്ര,, ഭൂല്‍ ഭുലയ്യ 2 എന്നിവയ്‌ക്ക് പിന്നില്‍ ഏഴാമതാണ് കാന്താര.
ഐഎംഡിബിയില്‍ 10ല്‍ 9.4 സ്‌കോറോടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യന്‍ ചിത്രം കൂടിയാണ് ഋഷഭ് ഷെട്ടി നായകനും സംവിധായകനുമായ കാന്താര. അദ്ദേഹം തന്നെ ചിത്രത്തിന്റെ കഥയും രചിച്ചിരിക്കുന്നു. സപ്തമി ഗൗഡയാണ് നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍.
പ്രേക്ഷക പള്‍സ് അറിഞ്ഞ് സിനിമയെടുക്കുന്ന നിര്‍മ്മാതാക്കള്‍ എന്ന പേര് ഹോംബാല ഫിലിംസ് നേടിയിരിക്കുകയാണ്. ഇതിന് മുന്‍പ് കെജിഎഫിന്റെ നിര്‍മ്മാതാക്കളും ഹോംബാല ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: