ന്യൂദല്‍ഹി: ഗിരിധര്‍ അരമനെ ഇന്ന് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റു. ആന്ധ്രാപ്രദേശ് കാഡറിലെ 1988 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥനാണ് ഗിരിധര്‍ അരമനെ. ചുമതലയേല്‍ക്കുന്നതിന് മുമ്പ്, അരമനെ ന്യൂദല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച വീരന്മാര്ക്ക് അദ്ദേഹം അഭിവാദ്യം നല്കി.
‘ഈ വീരന്മാരില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ത്യയെ സുരക്ഷിതവും സമൃദ്ധവുമായ രാജ്യമാക്കാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു,’ ദേശീയ യുദ്ധസ്മാരക സന്ദര്‍ശന വേളയില്‍ അരമനെ പറഞ്ഞു. ഐഎഎസിലെ തന്റെ 32 വര്‍ഷത്തെ അനുഭവത്തില്‍, അരമനെ കേന്ദ്ര സര്‍ക്കാരിലും ആന്ധ്രാപ്രദേശ് സര്‍ക്കാരിലും വിവിധ സുപ്രധാന വകുപ്പുകള്‍ വഹിച്ചിട്ടുണ്ട്. നിലവിലെ നിയമനത്തിന് മുമ്പ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: