ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ പൗരന്മാരുടെ ജനാധിപത്യപരമോ നിയമപരമോ മതേതരപരമോ ആയ അവകാശങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടാന്‍ നിലവിലുള്ള സംവിധാനങ്ങളെയും ഇത് ബാധിക്കില്ല. മതിയായ രേഖകളോടെ, ഏത് രാജ്യത്തു നിന്നുള്ള നിയമാനുസൃതമായ കുടിയേറ്റവും നിലവിലുള്ളതു പോലെ അനുവദനീയവുമാണ്.
നിലവിലുള്ള ഒന്നിനെയും ബാധിക്കാത്ത, പരിമിതമായ നിയമ നടപടിയാണ് ഭേദഗതി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ വാദത്തിനിടെ കേന്ദ്രം കോടതിയില്‍ പറഞ്ഞു. കുടിയേറ്റ നയം, പൗരത്വം, കുടിയേറ്റക്കാരെ ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്നതാണ്. പൊതുതാല്‍പ്പര്യ ഹര്‍ജി വഴിയും മറ്റും അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ഹര്‍ജിക്കാര്‍ക്ക് ഇത്തരം പരാതികള്‍ നല്‍കാനുള്ള അവകാശത്തെയും കേന്ദ്രം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു.
അടുത്ത വാദം ഡിസംബര്‍ ആറിലേക്ക് മാറ്റിവച്ചു. കേസുകളും ബന്ധപ്പെട്ട രേഖകളും ക്രോഡീകരിക്കാന്‍ കോടതി അഡ്വ. പല്ലവി പ്രതാപ്, അഡ്വ. കനു അഗര്‍വാള്‍ എന്നിവരെ നോഡല്‍ അഭിഭാഷകരായും നിയോഗിച്ചു. മുസ്ലിം ലീഗിനു വേണ്ടി പല്ലവിയും കേന്ദ്രത്തിനു വേണ്ടി കനുവും പ്രവര്‍ത്തിക്കും. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് യു.യു. ലളിത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേലാ എം. ത്രിവേദി എന്നിവരാണ് ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ഈ മാസം എട്ടിന് വിരമിക്കുന്നതിനാല്‍ അടുത്ത വാദം കേള്‍ക്കുമ്പോള്‍ ബെഞ്ചില്‍ മാറ്റം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: