മുംബൈ: മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ആദിവാസി, ദ ബ്ലാക്ക് ഡെത്ത് ‘ എന്ന ചലച്ചിത്രത്തിന് മുംബൈ എന്റര്‍ടൈന്‍മെന്റ് ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചു. ബെസ്റ്റ് െ്രെടബ്സ് ലാംഗ്വേജ് ,ബെസ്റ്റ് നെഗറ്റീവ് റോള്‍ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് ലഭിച്ചത്. .സോഹന്‍ റോയ് നിര്‍മ്മിച്ച് വിജീഷ് മണി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അപ്പാനി ശരത് ആണ് നായക വേഷത്തില്‍ അഭിനയിക്കുന്നത്. നെഗറ്റീവ് റോള്‍ കൈകാര്യം ചെയ്തിരിക്കുന്നത് വിയാന്‍ ആണ്.
വിശപ്പ് മുഖ്യപ്രമേയമായി വരുന്ന സിനിമ ഒരുക്കിയിട്ടുള്ളത് മധു’വിന്റെ ഭാഷയായിരുന്ന മുടുക എന്ന ഗോത്ര ഭാഷയിലാണ്.മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് സിനിമയും ചര്‍ച്ചയാവുന്നത്.’സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന വാചകത്തോടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തത് വാവസുരേഷ് ആയിരുന്നു.ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ‘പോലീസ് ബൂട്ടുകള്‍ക്കിടയില്‍ മധു’ എന്ന പോസ്റ്ററും നിരവധി സാമൂഹ്യ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന് മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
കഥ, തിരക്കഥ,സംവിധാനം : വിജീഷ് മണി.നിര്‍മാണം : സോഹന്‍ റോയ്.ക്യാമറ : പി. മുരുകേശ്വരന്‍. എഡിറ്റിംഗ് : ബി. ലെനിന്.സംഭാഷണം : തങ്കരാജ്. എം.ലിറിക്സ് : ചന്ദ്രന് മാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: