ഹോളിവുഡ് ചിത്രങ്ങള്‍ മാത്രം ചിത്രീകരിക്കുന്ന യൂറോപ്യയിലെ ലോക പ്രശസ്ത വിനോന്ദ സഞ്ചാര കേന്ദ്രമായ മാള്‍ട്ടയില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങുന്നു. ആന്‍സണ്‍ പോള്‍, രസന പവിത്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് വിജയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയായ ‘മില്‍ട്ടണ്‍ ഇന്‍ മാള്‍ട്ടയുടെ’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
ടിവിആര്‍ ഫിലിംസിന്റെ ബാനറില്‍ എല്‍ദോസ് ടിവിആര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രശസ്ത താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രസാദ് അറുമുഖന്- ഛായാഗ്രഹണം. കൈതപ്രം, ബി.കെ. ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് എം.ജി. ശ്രീകുമാര്‍ സംഗീതം പകരുന്നു. സംഭാഷണം- ബോന്‍സി, എഡിറ്റര്‍- അനീഷ് ഉണ്ണിത്താന്. പിആര്‍ഒ- എ.എസ് ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: