ദൽഹി കലാപത്തിൽ സിദ്ദിഖ് കാപ്പൻ നിർണായക പങ്കു വഹിച്ചതായി എൻഐഎ കണ്ടെത്തൽ. ദൽഹി കലാപ കേസ് പ്രതികളുമായി സിദ്ദിഖ് കാപ്പൻ നിരന്തരം ബന്ധപ്പെട്ടിരുന്നതായും ലക്നൗ എൻഐഎ പ്രത്യേക കോടതിയിൽ യുപി പൊലീസ് പ്രത്യേക ദൗത്യ സേന (എസ്ടിഎഫ്) സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ദൽഹി കലാപ വേളയിൽ പോപ്പുലർ ഫ്രണ്ട് ഉന്നത നേതാക്കൾക്കും കലാപകാരികൾക്കുമിടയിൽ സന്ദേശങ്ങൾ കൈമാറിയത് സിദ്ദിഖ് കാപ്പൻ ആയിരുന്നു. ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനായി വടക്കു കിഴക്കൻ ദൽഹിയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ നേരത്തേ തന്നെ ആയുധങ്ങളും പെട്രോൾ ബോംബ് വർഷിക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. ദൽഹി പൊലീസിന്റെ ശ്രദ്ധ ഷഹീൻ ബാഗിൽ സിഎഎ വിരുദ്ധ സമരത്തിലായിരുന്ന സമയത്താണ് വടക്കു കിഴക്കൻ ദൽഹിയിൽ കലാപത്തിനു കോപ്പു കൂട്ടിയത്.
ദൽഹി കലാപക്കേസ് പ്രതികളായ മുഫ്തി ഷഹ്സാദ്, മുനീർ , മൗലാന സാജിദ്, ഫർമാൻ, അഹമ്മദ് പർവേസ്, അക്രം, നസറുദ്ദീൻ, ഡാനിഷ് മുഹമ്മദ് തുടങ്ങിയവരുമായാണ് സിദ്ദിഖ് കാപ്പൻ ബന്ധപ്പെട്ടിരുന്നത്. കലാപക്കേസിൽ ഇവർ പിടിയിലായപ്പോൾ നിയമസഹായം നൽകാൻ രംഗത്തെത്തിയത് പോപ്പുലർ ഫ്രണ്ടിന്റെ മനുഷ്യാവകാശ സംഘടനയായ എൻസി എച്ച് ആർ ഒയാണ്. കലാപം അവസാനിച്ചയുടൻ പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവും എൻസി എച്ച് ആർ ഒ ജനറൽ സെക്രട്ടറിയുമായ പി .കോയ എൻ സി എച്ച് ആർ ഒ ദേശീയ കോ ഓർഡിനേറ്ററായി കാപ്പനെ നിയമിച്ചു. 2020 മാർച്ച് ഒന്നിനു കാപ്പൻ എൻ സി എച്ച് ആർ ഒയിൽ ചുമതലയേറ്റത് കലാപ കേസ് പ്രതികൾക്ക് നിയമ സഹായം ഉറപ്പുവരുത്താനാണ്.
ഷഹീൻ ബാഗിലെ എൻസി എച്ച് ആർ ഒ ഓ ഫിസിലായിരുന്നു കാപ്പന്റെ താമസം. കാപ്പനോടൊപ്പം താമസിച്ചിരുന്ന മലയാളികളായ അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരും ദൽഹി കലാപ ആസൂത്രകരാണ്. ഇവരും ഇപ്പോൾ കാപ്പനൊപ്പം ലക്നൗ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: