സോള്‍ : ദക്ഷിണ കൊറിയയില്‍ തലസ്ഥാന നഗരമായ സോളില്‍ ഹാലോവിന് പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 151 മരണം. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 19 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഹാലോവിന് ആഘോഷങ്ങള്‍ക്കായി ഒരു ലക്ഷത്തോളം പേരായിരുന്നു സോളില്‍ തടിച്ചുകൂടിയിരുന്നത്.
തലസ്ഥാന നഗരമായ സോളിലെ ഇറ്റാവോണ്‍ ജില്ലയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ഹാമില്ട്ടന് ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ 19 പേര് വിദേശീയരാണ്. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തെ ഒരു ഹോട്ടലിലേക്ക് ഒരു പ്രമുഖ വ്യക്തിയെത്തിയതോടെ ആളുകള്‍ അങ്ങോട്ടേയ്ക്ക് തള്ളിക്കയറാന്‍ തുടങ്ങി. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തിക്കിലും തെരക്കിലുംപെട്ട് പലരും തെരുവില്‍ കുടുങ്ങി. കോവിഡിന് ശേഷമുള്ള ആദ്യ ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തിയതാണ് ദൂരന്തത്തില്‍ കലാശിച്ചത്. അപകടത്തെ തുടര്‍ന്ന് സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അടിയന്തര യോഗം വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: