Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോയമ്പത്തൂര്‍ സ്ഫോനടക്കേസ് എൻഐഎയ്‌ക്ക് കൈമാറുന്നത് സ്റ്റാലിന്‍ വൈകിച്ചു; വിമർശനവുമായി തമിഴ്നാട് ഗവർണർ ആർഎൻ രവി

കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസിൽ തുടക്കം മുതലേയുള്ള തമിഴ്‌നാട് സർക്കാരിന്റെ മെല്ലെപ്പോക്കിനെയും താല്‍പര്യക്കുറവിനെയും വിമർശിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ രവി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 07:18 pm IST
inIndia

ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസിൽ തുടക്കം മുതലേയുള്ള തമിഴ്‌നാട് സർക്കാരിന്റെ മെല്ലെപ്പോക്കിനെയും താല്‍പര്യക്കുറവിനെയും വിമർശിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ രവി.  

“സ്ഫോടനം കഴിഞ്ഞ ഉടന്‍ കേസ് എൻഐഎയ്‌ക്ക് വിടാതെ നാല് ദിവസത്തോളം വൈകിച്ചു. ഇക്കാലയളവില്‍ തമിഴ്നാട് പൊലീസിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ദേശീയ അന്വേഷണ ഏജൻസിക്ക് (എന്‍ഐഎ) കേസ് കൈമാറണമെന്ന് ആവശ്യപ്പെടാൻ എന്തിനാണ് സർക്കാർ നാല് ദിവസം താമസിച്ചത്?” -ഗവർണർ ആര്‍.എന്‍. രവി ചോദിച്ചു. കോയമ്പത്തൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു  ഗവർണര്‍ ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ചത്.  

സ്‌ഫോടനം നടന്നത് സംസ്ഥാനത്തെ ഇന്‍റലിജൻസ് വിഭാഗത്തിനും സർക്കാരിനും സംഭവിച്ച വീഴ്ചയാണെന്ന്  ബിജെപി വിമർശനമുയര്‍ത്തുകയാണ്. അതിനിടെയാണ്  ഗവർണറും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.  

ക്ഷേത്രത്തിന് മുന്നിൽ നടന്ന സിലിണ്ടർ സ്‌ഫോടനം ഒരു വലിയ ഭീകരാക്രമണത്തിനുള്ള ശ്രമമായിരുന്നുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സ്‌ഫോടനത്തിന് പിന്നാലെ കൊല്ലപ്പെട്ടയാളുടെ വസതിയിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കളുടെ ശേഖരം അയാൾ ഭീകരനായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. അയാളും സംഘവും നിരവധി ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്തിരുന്നുവെന്ന കാര്യവും ഇതിൽ നിന്നും വ്യക്തമായി. എന്നിട്ടും എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ ദിവസങ്ങളെടുത്തത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. 

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതി ജമേഷ മുബിന്റെ വീട്ടില്‍ നിന്നും 75 കിലോഗ്രാം സ്ഫോടനവസ്തുക്കളാണ് എന്‍ഐഎ കണ്ടെടുത്തത്. ഐഎസുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ലഘുലേഖകളും കിട്ടി. അഞ്ച് പ്രതികളെ പിടികൂടാനും കഴിഞ്ഞു. ഇതില്‍ ഒരു പ്രതി ശ്രീലങ്കയില്‍ 250 പേര്‍ കൊല്ലപ്പെട്ട  ചാവേര്‍ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ നിന്നും എന്‍ഐഎ നേരത്തെ പിടികൂടിയ, ഇപ്പോള്‍ തൃശൂരിലെ വിയ്യൂരിലെ അതിസുരക്ഷാജയിലില്‍ പാര്‍പ്പിച്ച രണ്ട് തടവുകാരെ സന്ദര്‍ശിച്ചതായും എന്‍ഐഎ ചോദ്യം ചെയ്യലില്‍ നിന്നും മനസ്സിലാക്കി. നേരത്തെ കേസ് ഏല്‍പിച്ചിരുന്നെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഐഎക്ക് സാധിക്കുമായിരുന്നു. ഒരു സാധാരണ കാറപകടമായി തമിഴ്നാട് പൊലീസ് തള്ളിക്കളയാന്‍ ശ്രമിച്ച കേസിലാണ് എന്‍ഐഎയുടെ വൈകിയുള്ള ഇടപെടലായിട്ടുകൂടി വലിയ വഴിത്തിരിവുണ്ടായത്. 

Tags: തമിഴ്നാട് ഗവർണർ ആർഎൻ രവിഎൻ‌ഐ‌എഎം.കെ. സ്റ്റാലിന്‍കോയമ്പത്തൂര്‍ സ്ഫോടനക്കേസ്Coimbatoreതമിഴ്നാട്സ്റ്റാലിന്‍വിയ്യൂര്‍ ജയില്‍കോയമ്പത്തൂല്‍ സ്ഫോടനക്കേസ്ജമേഷ മുബീന്‍കേസ്ആർഎൻ രവിദേശീയ അന്വേഷണ ഏജന്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

India

ഞാന്‍ എത്തും മുന്‍പേ ബീഹാറിലെ മാറ്റത്തിന്റെ കാറ്റ് തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നു…മോദിയുടെ കോയമ്പത്തൂരിലെ പ്രസംഗം വൈറല്‍

India

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്‌ത്തി

India

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ് : ഹാഫ് എൻകൗണ്ടറിൽ പ്രതികളുടെ കാലിൽ വെടിവച്ച് വീഴ്‌ത്തി തമിഴ്നാട് പോലീസ് ; മൂന്ന് പ്രതികൾ അറസ്റ്റിൽ

Kerala

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കോ​യ​മ്പ​ത്തൂ​രി​ൽ ത​ട​ഞ്ഞ് ത​മി​ഴ്നാ​ട് ആ​ർ​ടി​ഒ; ബ​സ് പി​ടി​ച്ചെ​ടു​ത്തു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.