തൃശൂര്‍ : തൃശൂരില്‍ എസ്ഐക്കുനേരെ ആക്രമണം നടത്തിയ മൂന്ന് പേര് അറസ്റ്റില്‍. മതിലകം എസ്ഐ മിഥുന് മാത്യുവിനു നേരെയാണ് ക്രിമിനല്‍ സംഘത്തിന്റെ ആക്രമണമുണ്ടായത്. പ്രദേശത്ത് ലഹരി മരുന്ന വില്‍പ്പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
പ്രദേശത്ത് രണ്ട് ദിവസമായി ലഹരിമരുന്നിനെതിരെ തെരച്ചില്‍ നടന്നു വരികയായിരുന്നു. വെള്ളിയാഴ്ച തെരച്ചില്‍ നടത്തുന്നതിനിടെ ശ്രീനാരായണപുരം പാതിശേരി റോഡില്‍വെച്ച് ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതോടെ ഇവര്‍ എസ്ഐയെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇവരെ പിന്തുടര്ന്ന് പിടികൂടി.
ആക്രമണത്തില്‍ എസ്ഐയുടെ മുഖത്ത് പരിക്കേറ്റു. അക്രമികള്‍ പോലീസ് ജീപ്പിന്റെ ചില്ലും തകര്‍ത്തു. എസ്ഐ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23), അഖില്‍ (21) എന്നിവരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: