Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തുല്യത ഉറപ്പാക്കുന്ന ചരിത്ര പ്രഖ്യാപനം

സ്ത്രീ ശാക്തീകരണരംഗത്ത് രാജ്യം അടുത്തകാലത്ത് നടത്തിയ കുതിപ്പിനൊപ്പം ചേര്‍ക്കാവുന്ന നടപടിയാണ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെത്. രാജ്യത്തെമ്പാടുമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനു വേണ്ടിയുള്ള പ്രയത്നത്തിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റി. എല്ലാവാതിലുകളും അവര്‍ക്കു വേണ്ടി തുറന്നു കിടക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 29, 2022, 05:00 am IST
inEditorial

വനിതാ-പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉറപ്പാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ  തീരുമാനം  നല്‍കുന്ന സന്ദേശം വളരെ വലുതാണ്. തുല്യത ഉറപ്പാക്കുന്ന ചരിത്ര പ്രഖ്യാപനം കായിക രംഗത്തെ ലിംഗ വിവേചനത്തെ ചെറുക്കുന്നതിനുള്ള ആദ്യ ചുവടുമാത്രമല്ല ലിംഗസമത്വത്തിന്റെ പുതിയൊരു സുവര്‍ണ കാലത്തേക്കുള്ള ചുവടുവയ്‌പ്പു കൂടിയാണ്. വനിതാ താരങ്ങള്‍ക്കും പുരുഷ താരങ്ങളുടേതിനു തുല്യമായ മാച്ച് ഫീ ലഭിക്കുക എന്നത് കാലാകാലങ്ങളായി ഇന്ത്യന്‍ വനിതാ താരങ്ങള്‍ ഉന്നയിച്ചു വരുന്ന ആവശ്യമായിരുന്നു.  അതിന് ബിസിസിഐ പച്ചക്കൊടി കാട്ടിയതിലൂടെ, ഇന്ത്യ രാജ്യത്തെ എല്ലാ വിഭാഗക്കാരേയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്ന സന്ദേശം ലോകത്തിനു നല്‍കുന്നു.  

കായിക രംഗത്ത് തുല്യവേതനത്തിനായുള്ള വലിയ പോരാട്ടങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. അടുത്തിടെ അമേരിക്കന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ സമത്വത്തിനായുള്ള പോരാട്ടം ഏറെ ശ്രദ്ധയും നേടിയിരുന്നു. തുടര്‍ച്ചയായി ലോക കീരീടവും പുരുഷ ടീമിനേക്കാള്‍ അന്താരാഷ്‌ട്ര വിജയവും നേടി അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന് പുരുഷ ടീം ഉണ്ടാക്കിയതിനേക്കാല്‍ പണം നേടിക്കൊടുത്തിട്ടും തങ്ങള്‍ക്ക് വേതനം കുറവാണ് എന്നതായിരുന്നു വനിതകളുടെ നിലപാട്. വനിതാടീമിലെ 28 പേരും അമേരിക്കന്‍ സോക്കര്‍ ഫെഡറേഷനെതിരെ കേസ് കൊടുത്തു. ഫെഡറേഷന്‍ കോടതിയില്‍ നല്‍കിയ മറുപടി വിവാദമായി. ബയോളജിക്കല്‍ ഡിഫറന്‍സ് എന്നായിരുന്നു മറുപടി. ടെന്നിസ് ഇതിഹാസം സെറീന വില്യംസ് അടക്കമുള്ളവര്‍  പ്രതിഷേധത്തില്‍ അണിചേര്‍ന്നു. ഒടുവില്‍ തുല്യവേതനമെന്ന അവകാശം വനിതാതാരങ്ങള്‍ നേടിയെടുത്തു. വിംബിള്‍ഡനില്‍ പുരുഷ-വനിതാതാരങ്ങള്‍ക്ക് തുല്യ സമ്മാനത്തുകയ്‌ക്കായി വീനസ് വില്ല്യംസും പ്രതിഷേധ സ്വരം ഉയര്‍ത്തുകയും വിജയിക്കുകയും ചെയ്തു. കോടതികളിലൂടെയും പ്രതിഷേധത്തിലൂടെയും അവര്‍ നേടിയതിനേക്കാള്‍ മാറ്റു കൂടുന്നതാണ് നമ്മുടെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കിട്ടിയ തുല്ല്യതാ പരിഗണന.

സ്ത്രീ ശാക്തീകരണരംഗത്ത് രാജ്യം അടുത്തകാലത്ത് നടത്തിയ കുതിപ്പിനൊപ്പം ചേര്‍ക്കാവുന്ന നടപടിയാണ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെത്. രാജ്യത്തെമ്പാടുമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനു വേണ്ടിയുള്ള പ്രയത്നത്തിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റി. എല്ലാവാതിലുകളും അവര്‍ക്കു വേണ്ടി  തുറന്നു കിടക്കുകയാണ്. ഏത് തൊഴില്‍മേഖലയും തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് ഇന്ന് അവസരം ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു സ്ത്രീ ശാക്തീകരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു പറയുകയും അതിനുവേണ്ടി പദ്ധതികള്‍ ഒന്നൊന്നായി നടപ്പാക്കുകയും ചെയ്യുന്നു.  

എല്ലാ വികസനപദ്ധതികളിലും വനിതകളുടെ അതിരില്ലാത്ത സംഭാവനയുണ്ട്. ബഹിരാകാശ പദ്ധതികള്‍ മുതല്‍ സര്‍ക്കാര്‍ മന്ത്രിമാരില്‍ വരെ വനിതകളുടെ സംഭാവനകള്‍ വലുതാണ്. രാഷ്ടപതി വനിതയാണ്. ഇന്ത്യയുടെ മൂന്നു പരമ്പരാഗത ഹൈക്കോടതികളുടെ നേതൃസ്ഥാനം അലങ്കരിക്കുന്നതും സ്ത്രീകളാണ്. ഒന്നിനു പുറകെ ഒന്നായി വിവിധ മേഖലകളില്‍ സ്ത്രീകള്‍ നിലവിലെ പ്രതിബന്ധങ്ങള്‍ മറികടക്കുകയാണ്. സായുധസേനയിലെ അവരുടെ വര്‍ധിച്ച പങ്കാളിത്തമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്.  ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, ഗണിതശാസ്ത്രം, നിര്‍വഹണം തുടങ്ങിയ പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പ്രതിസന്ധിയുടെ മാസങ്ങളില്‍ രാഷ്‌ട്രത്തിന് കാവല്‍ നിന്ന കൊറോണയോദ്ധാക്കളില്‍ സ്ത്രീകളായിരുന്നു പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത്. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ സ്വാഭാവികമാകേണ്ടതായിരുന്നു. തൊഴില്‍ ശക്തിയിലെ അവരുടെ അനുപാതം അവരുടെ കഴിവിന് അടുത്തെങ്ങുമില്ല. ഈ ദുഃഖകരമായ അവസ്ഥ തീര്‍ച്ചയായും ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. ഭാരതത്തില്‍ ആ പ്രതിഭാസം മാറിക്കൊണ്ടിരിക്കുകയാണ്. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പോലുള്ള കേന്ദ്രീകൃത സംരംഭങ്ങളിലൂടെ ഈ പ്രവണതയ്‌ക്ക് ആക്കം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം എന്ന തീരുമാനം എടുക്കാന്‍  ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചതിന് പിന്നിലും രാജ്യത്ത് മാറിവരുന്ന ചിന്താഗതിക്ക് പ്രധാന പങ്കുണ്ട്.

Tags: cricketwomenഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

Cricket

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

പുതിയ വാര്‍ത്തകള്‍

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.