ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ പെയിന്റിംഗ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹിന്ദു പുരാണേതിഹാസങ്ങളിലെ മുഹൂര്‍ത്തങ്ങളെ പ്രമേയമാക്കി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തില്‍ അത്ഭുതപ്പെടുത്തുന്ന പങ്കാളിത്തമാണ് ഉണ്ടായതെന്ന് കെ എച്ച് എന്‍ എ ഭാരവാഹികള്‍ അറിയിച്ചു. ഈ മത്സരം സംഘടിപ്പിച്ചതിലൂടെ അസാമാന്യ സര്‍ഗ്ഗവാസനയുള്ള കലാകാരന്മാരെയും കലാകാരികളെയുമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും വിജയികളായവരേയും പങ്കെടുത്തവരേയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
ചെറിയകുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അവന്തിക ശ്രീകാശിരാജനും രണ്ടാം സ്ഥാനം അവേദ്യ ബിപിനും നേടി. ദിവ്യ അനൂപ്, അഖില നായര്‍, നിവേദ് അരുണ്‍ എന്നിവരാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. ജൂനിയര്‍ വിഭാഗത്തില്‍ സ്മൃതി സുനില്‍ ,നിഹാല്‍ കൊച്ചോത്ത്, ഏക്താ ലക്ഷ്മി നായര്‍ എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ജേലിന് കരുണ, പുണ്യ സുരേഷ്, ശ്രുതി സജിത് എന്നിവരും വിജയികളായി.
ഡോ. മീരാ മേനോന്, ഡോ. ഹരികൃഷ്ണന് , സ്വര്‍ണ സീതാരാമന്, ബിന്ദു ഹരി എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ .
ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് വരും തലമുറയെ ബോധവല്‍ക്കരിക്കാനും സാംസ്ക്കാരിക പൈതൃകം പകര്‍ന്നു നല്‍കാനും ലക്ഷ്യമിട്ട് കെ എച്ച് എന്‍ എ സംഘടിപ്പിക്കുന്ന ഇത്തരം കലാ പരിപാടികളില്‍ കുട്ടികളെ ഉത്സാഹപൂര്‍വം പങ്കെടുപ്പിക്കുകയും ഭാഗഭാക്കാവുകയും ചെയ്ത രക്ഷാകര്‍ത്താക്കളെ പ്രത്യേകമായി അഭിനന്ദിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വസുധൈവ കുടുംബകം എന്ന ഉപനിഷല്‍ സൂക്തത്തെ സാക്ഷാത്ക്കരിക്കുന്ന ക്രിയാത്മക വേളകളാണ് കെ എച്ച് എന്‍ എ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇത്തരം കലാപോഷണ മത്സരങ്ങളെന്നും ഈ സംരംഭത്തെ വിജയകരമാക്കാന്‍ യത്നിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കെ എച്ച് എന്‍ എ കിഡ്സ് ഫോറം ചെയര്‍ സജിത് തൈവളപ്പില്‍, കമ്മിറ്റി അംഗങ്ങളായ ദുര്‍ഗ അയ്യര്‍, രാജേഷ് കാവുള്ളി, രേഷ്മ വിനോദ്, രശ്മി രാജന്, ജയന് നായര്‍, യൂത്ത് മെമ്പര്‍മാരായ ശ്രീലക്ഷ്മി സോമനാഥ്, നന്ദിത വെളുത്താക്കല്‍ എന്നിവര്‍ നന്ദി അറിയിച്ചു. സംഘടനയില്‍ പുതുതായി അംഗത്വമെടുത്തവരെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: