തിരുവനന്തപുരം:പാലക്കാട് പട്ടാമ്പയിലെ വീട്ടില്‍ നിന്നും എന്‍ഐഎയുടെ വലയില്‍ കുടുങ്ങിയ ഒരു മാസമായി ഒളിവില്‍ കഴിയുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് മുന്‍സംസ്ഥാനസെക്രട്ടറി സി.എ. റൗഫിനെ നവമ്പര്‍ 19വരെ റിമാന്‍റ് ചെയ്തു.
റൗഫിനെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ അപേക്ഷ തിങ്കളാഴ്ച കോടതി വാദത്തിനെടുക്കും. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതോടെ കഴിഞ്ഞ ഒരുമാസമായി റൗഫ് ഒളിവിലായിരുന്നു.
കേരളപൊലീസ് വ്യാപകമായി അന്വേഷിച്ചിട്ടും റൗഫിനെ കണ്ടെത്താന്‍ കഴിയാതായതോടെ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ബുദ്ധികേന്ദ്രം, ഫണ്ട് ശേഖരിക്കുന്ന നേതാവ് എന്നീ നിലകളില്‍ റൗഫ് സംഘടനയില്‍ ജനപ്രിയനാണ്.
റൗഫ് കേരളത്തിന് പുറത്ത് കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അതീവരഹസ്യമായി കേരളത്തിലെ പാലക്കാട് പട്ടാമ്പിയിലെ വീട്ടില്‍ എത്തിയ റൗഫിനെ എന്‍ഐഎ വലയിലാക്കുകയായിരുന്നു.
പട്ടാമ്പിയിലെ കരിമ്പുള്ളിയിലാണ് റൗഫിന്റെ വീട്. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഫണ്ടുശേഖരണവും പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചിരുന്ന റൗഫിന്റെ അറസ്റ്റ് എന്‍ഐഎയ്‌ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: