ജയ്പൂര്‍: സാമ്പത്തിക തര്‍ക്കമുണ്ടാകുമ്പോള്‍ കടം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാനില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു. മാധ്യമങ്ങളില്‍ ഇക്കാര്യം വാര്‍ത്തയായതോടെ ദേശീയ മനുഷ്യാവകാശകമ്മീഷന് (എന്‍എച്ച്ആര്‍സി) മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ സ്വമേധയ കേസെടുത്തിരിക്കുകയാണ്.
രണ്ട് പേര്ക്കിടയില് സാമ്പത്തിക ഇടപാടുകള്‍, വായ്പകള്‍ എന്നിവ സംബന്ധിച്ച് തര്‍ക്കം വരുമ്പോഴാണ് ഇവിടുത്തെ ഗ്രാമപ്പഞ്ചായത്തുകള്‍ കൂടി കടം കൊടുത്തുതീര്‍ക്കേണ്ട വ്യക്തികളുടെ വീട്ടിലെ പെണ്‍കുട്ടികളെ ലേലം ചെയ്ത് വില്‍ക്കുന്നത്. വീട്ടിലെ എട്ട് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ലേലം ചെയ്യുക. ഈ പെണ്‍കുട്ടികളെ പിന്നീട് മുംബൈ, ദല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, എന്തിന് ചിലപ്പോള്‍ വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വരെ കയറ്റി അയയ്ക്കുന്നു. “പെണ്‍കുട്ടികളെ തടങ്കലില്‍ വെച്ച് ശാരീരികപീഢനത്തിനും ലൈംഗിക പീഢനത്തിനും വേണ്ടി അയയ്ക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി പെണ്‍കുട്ടികളുടെ കദനകഥകളാണ് മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്. “-ദേശീയ മനുഷ്യാവകാശകമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്സ്ഥാനിലെ അഞ്ച് ജില്ലകളിലാണ് പെണ്‍കുട്ടികളെ കടം വീട്ടാന്‍ ലേലത്തില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ ഈ രീതി നിലവിലുണ്ടോ എന്നറിയില്ല.
രാജസ്ഥാനിലെ ജാതി പഞ്ചായത്താണ് സിറിയയിലും ഇറാനിലും പെണ്‍കുട്ടികളെ അടിമക്കച്ചവടം നടത്തുന്നതുപോലെ ഇവിടെയും നടത്തുന്നത്. ആദ്യം പെണ്‍കുട്ടികളെ അടിമകളാക്കി വെയ്ക്കും. വില്ക്കാന് കഴിഞ്ഞില്ലെങ്കില്‍ അമ്മമാരെ ബലാത്സംഗം ചെയ്യും. 15 ലക്ഷം കടം വരുത്തിയ ഒരാളോട് ജാതി പഞ്ചായത്ത് ആദ്യം പറഞ്ഞത് സഹോദരിയെ വില്‍ക്കാനാണ്. ഇതിനു ശേഷവും കടം വീടിയില്ലെങ്കില്‍ 12 വയസ്സുകാരി മകളെ വില്‍ക്കാനും ആവശ്യപ്പെടുന്നു. ഇതില്‍ പെണ്‍കുട്ടിയെ ആദ്യം എട്ട് ലക്ഷത്തിന് വിറ്റു. ബാക്കി കടം തിരിച്ചുപടിക്കാന്‍ അഞ്ച് സഹോദരിമാരെയും വിറ്റു. എന്നിട്ടും ഇയാളുടെ കടം വീടിയില്ലെന്ന് പറയുന്നു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ക്രൂരമായ ഗ്രാമപഞ്ചായത്തുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: