കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളി. ദിലീപും സുഹൃത്ത് ശരത്തും നല്കിയ ഹര്‍ജികളാണ് തള്ളിയത്. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ജഡ്ജി ഹണി എം വര്‍ഗ്ഗീസ് ഹര്‍ജി തള്ളിയത്. പ്രതികളോട് ഈ മാസം 31 ന് കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. അന്നേ ദിവസം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.വിചാരണ നവംബര്‍ പത്തിന് ആരംഭിക്കും.
തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും, തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കോടതിയില്‍ സമര്‍പ്പിക്കേണ്ട മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ നീക്കി എന്നതാണ് ദിലീപിനെതിരായ കുറ്റം. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ലറ്റ് ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തി കൈമാറി എന്നതാണ് ശരത്തിനെതിരേ ചുമത്തിയ കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: