Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഒരു കമ്മ്യൂണിസ്റ്റു നേതാവും ഇന്നുവരെ രക്തസാക്ഷിയായിട്ടില്ല; പിണറായി വിജയന്റെ രണ്ടു മക്കളും ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല.

ഭയമാണ് കമ്മ്യൂണിസ്റ്റുകാരുടെ എക്കാലത്തെയും മൂലധനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2022, 06:11 am IST
in Article

മുഖ്യമന്ത്രി പിണറായി, തെരുവ് ഗുണ്ടയുടെ ഭാഷയിൽ ഗവർണറെ ഭീഷണിപ്പെടുത്തുന്നു. പാർട്ടി അണികളെ തെരുവിൽ ഇറക്കിവിട്ട്  ഗവർണറെ അധിക്ഷേപിക്കുന്നു. അദ്ദേഹം വീരകഥകൾ ഉരുവിട്ടു താൻ ധീരനാണെന്നു സ്ഥാപിക്കുന്നു. ഗവർണറെ തെരുവിൽ നേരിടുമെന്ന് അദ്ദേഹം പറയാതെ പറയുന്നു. ഇങ്ങനെയൊക്കെ വീരസ്യം പറയുമ്പോൾ താൻ മുഖ്യമന്ത്രിയാണ് എന്ന കാര്യം അദ്ദേഹം മറക്കുന്നു. മുഖ്യമന്ത്രിയും അനുചരന്മാരും ഗവർണറെ തെരുവിൽ നേരിട്ടാൽ എന്തായിരിക്കും ഫലം എന്ന് ഊഹിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദു പുന്നപ്രയും വയലാറും മുതൽ കയ്യൂരും കരിവള്ളൂരും വരെ നടന്ന ആയുധ സമരങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടു ഗവർണറെ ഭയപ്പെടുത്തുന്നു. വാടിക്കൽ രാമകൃഷ്ണനെ സഖാക്കൾ കഴുത്തുവെട്ടി കൊല്ലുന്ന കാലത്തു നിന്നും ഒരടിപോലും മുന്നോട്ടു പോകാത്ത കമ്മ്യൂണിസ്റ്റു മനസ്സ് തന്നെയാണ് പിണറായിയെ ഇപ്പോഴും ഭരിക്കുന്നത്. തങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഗവർണർക്ക്  എതിരെ സായുധസമരം നടത്തുമെന്നാണോ ശ്രീമതി ബിന്ദു ഭീഷണിപ്പെടുത്തുന്നത്. ശ്രീമതി മനസ്സിലാക്കേണ്ട കാര്യം ഭീഷണിക്കു വഴങ്ങാൻ തയ്യാറാകാത്തവനെ ആയുധം കാണിച്ചു ഭയപ്പെടുത്താനാകില്ല എന്നതാണ് . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭീഷണിക്കു വഴങ്ങുന്ന ആളാണ് എന്ന് തോന്നുന്നില്ല .

                                                               

ഭയമാണ് കമ്മ്യൂണിസ്റ്റുകാരുടെ എക്കാലത്തെയും മൂലധനം. കാരണം, ആയുധം കൊണ്ട് എതിരാളിയെ കൊന്നു വിജയം നേടാനാകും എന്നാണ് ഏതു കമ്മ്യൂണിസ്റ്റുകാരനും കരുതുന്നത്. ആയുധം കൊണ്ട് ആത്മരക്ഷ നേടാം എന്ന് കരുതുന്നവർ ഭീരുക്കളാണ്. സ്വയം ഭീരുക്കളായവർ മറ്റുള്ളവരെ ഭയപ്പെടുത്താനാകും എപ്പോഴും ശ്രമിക്കുക. അതുകൊണ്ട്,  ഏതു കമ്മ്യൂണിസ്റ്റുകാരൻെറയും സ്വാഭാവിക ഭാഷ ഭീഷണിയും പുലഭ്യവുമാണ്. അനിഷ്ടമുള്ളവനെ പുലഭ്യം പറയാത്ത, ഭീഷണി പ്പെടുത്താത്ത ഒരു കമ്മ്യൂണിസ്റ്റു നേതാവിനേയും നമുക്ക് കാണാൻ കഴിയില്ല. ലെനിൻ തന്റെ എതിരാളികളെ മുഴുവൻ ഭീഷണിപ്പെടുത്തി, പുലഭ്യം പറഞ്ഞു. സ്റ്റാലിൻ അത് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തു പ്രാവർത്തികമാക്കി. മാവോയും ഹോചിമിനും കാസ്ട്രോയും ചെഷസ്‌കിയും അവസാനം ഷി ജിൻപിങ് വരെ അത് തന്നെ തുടർന്നു. ചൈനയിലെ പഴയ ചെയർമാനെ എങ്ങിനെയാണ് പൂച്ചക്കുഞ്ഞിനെ തൂക്കി എറിയുന്ന പോലെ പാർട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം നീക്കിയത് എന്ന് നാം കണ്ടതാണ്. ഇന്ന് ഇന്ത്യയിലെ ലെനിനും സ്റ്റാലിനും മാവോയും എല്ലാം പിണറായിയാണ്. പിണറായിക്കപ്പുറം ഒരുത്തനും കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ഇല്ല. സഖാക്കൾ സൂക്ഷിക്കുക! തനിക്കും തന്റെ കുടുംബത്തിനും എതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ ഉണ്ടാക്കാൻ പിണറായിയുടെ ക്രിമിനൽ മനസ് ശ്രമിക്കും. അതിനുള്ള പുറപ്പാടാണ് ഗവർണർക്കു എതിരെയുള്ള യുദ്ധപ്രഖ്യാപനം.

                                                               

ഡോ.  ബിന്ദു ഗവർണറെ വെല്ലുവിളിച്ചുകൊണ്ടു പറഞ്ഞത് ഒരുപാട്‌ ലക്ഷ്മണ രേഖകൾ ലംഘിച്ചാണ് ഇപ്പോഴത്തെ പദവിയിൽ താൻ എത്തിയത് എന്നാണ്. എസ് എഫ് ഐയിൽ പദവികൾ ലഭിക്കാനും മേയർ പദവി കരസ്ഥമാക്കാനും ചില പാർട്ടിക്കാരെ കുതികാൽ വെട്ടി വീഴ്‌ത്തിയതല്ലാതെ ഏതെങ്കിലും ഒരു ലക്ഷ്മണ രേഖ ലംഘിച്ചതായി അറിയില്ല. ഇപ്പോഴത്തെ മന്ത്രിപദവിയും ഇതുപോലെ നേടിയതാണ്. എന്നിട്ടാണ് ഈ വീരവാദം പറയുന്നത്. കള്ളുകുടിച്ചു ലക്കുകെട്ട ഒരു പോലീസുകാരൻ പേടിച്ചു പുഴയിൽ ചാടിയപ്പോൾ അയാളെ സംഘം ചേർന്ന് കല്ലെറിഞ്ഞു കൊന്നു. ഈ നാണംകെട്ട പണിയാണ് ഈ കയ്യൂർ സമരം. ഒരു പൊലിസുകാരനെ ഒരു സംഘം ആളുകൾ ഒന്നിച്ചു ചേർന്നു കല്ലെറിഞ്ഞു കൊല്ലുന്നതിൽ എന്ത് മഹത്വമാണ് ഉള്ളത്? തോക്കേന്തി നിൽക്കുന്ന പട്ടാളക്കാരന്റെ നേരെ വാരികുന്തവുമായി നിരപരാധികളായ മനുഷ്യരെ ഇറക്കിവിട്ടു കൊല്ലിച്ചതാണ് വയലാർ – പുന്നപ്ര സമരം. അതും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം. യഥാർത്ഥത്തിൽ പുന്നപ്ര വയലാർ സമരം രാജ്യദ്രോഹമാണ്.

                                                             

ഒരു കമ്മ്യൂണിസ്റ്റു നേതാവും ഇന്നുവരെ രക്തസാക്ഷിയായിട്ടില്ല. പിണറായി വിജയന്റെ രണ്ടു മക്കളും ഇന്നുവരെ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല. സമരംചെയ്തതും മരിച്ചതുമെല്ലാം നേതാക്കളുടെ മക്കളല്ല സാധാരണക്കാരുടെ മക്കളാണ്. എന്നിട്ടാണ് നേതാവിന്റെ ഭാര്യയായ മന്ത്രി ലക്ഷ്മണരേഖാ ലംഘനത്തെ കുറിച്ച് വീമ്പു പറയുന്നത്. നേതാക്കളുടെ മക്കൾ ബിസിനസുകാരാണ്. അവരുടെ മൂലധനം ഭയമല്ല പണമാണ്. കമ്മ്യൂണിസവും സോഷ്യലിസവും എത്രക്ക് ലാഭമുണ്ടാക്കാവുന്ന കച്ചവടച്ചരക്കാണ് എന്ന് പിണറായിക്കറിയാം. ജയരാജനും ശ്രീമതി ടീച്ചർക്കും ഷൈലജ ടീച്ചർക്കും അറിയാം. അതൊന്നും അറിയാത്ത കോരന്റെ മക്കൾ ഇവരുടെ വാക്കുകൾ കേട്ടു വിദ്യാഭ്യാസം മുടക്കി ഗവർണർക്കു എതിരെ സമരം ചെയ്തു തല്ലു കൊള്ളാൻ ഇറങ്ങും. തല്ലുകൊള്ളികൾ എന്നും തല്ലു കൊള്ളികളായി ഒടുങ്ങും.  നേതാക്കന്മാർ സ്വപ്നമാരുടെ പിറകെ പാഞ്ഞു നടക്കും. വീട്ടിൽ കേറ്റാൻ കൊള്ളാത്ത നേതാക്കൾക്ക് വേണ്ടി അണികൾ വീണ്ടും തല്ലുകൊള്ളും. പിണറായി വീണ്ടും ഇരട്ട ചങ്കനാകും. വീണ്ടും ‘ഏക്ഷൻ’ കാണിക്കും. അപ്പോഴേക്കും ഇന്റർവെൽ കഴിഞ്ഞിരിക്കും.

Pranabkumar Anathapuri

Tags: cpmPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.