കോയമ്പത്തൂര്‍ : കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച സംഭവം ചാവേര്‍ ആക്രമണമായിരുന്നുവെന്ന് വഴിവെയ്ക്കുന്ന നിര്‍ണ്ണായക തെളിവുകളുമായി അന്വേഷണ സംഘം. കൊലപ്പെട്ട ജമേഷ മുബീന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.
‘എന്റെ മരണവാര്‍ത്ത അറിയുമ്പോള്‍ എന്റെ തെറ്റ് ക്ഷമിക്കൂ, എന്റെ കുറ്റങ്ങള്‍ മറക്കൂ, ശവസംസ്കാരത്തില്‍ പങ്കെടുക്കണം, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം’ എന്ന് മരിക്കുന്നതിന് മുമ്പാണ് മുബീന് വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പാണ് മുബീന് ഈ സ്്റ്റാറ്റസ് നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ മുബീന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്നും ഇയാള്‍ക്ക് ഭീകര ബന്ധമുള്ളതായി സംശിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
മുബീന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 75 കിലോ സ്ഫോടക വസ്തുക്കളും കമ്മിഷണര്‍ ഓഫീസ്, കളക്ടറേറ്റ് എന്നിവയുടെ വിശദാംശങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ഐഎസ് ബന്ധമുള്ളതായും സംശയമുണ്ട്. 2019ല്‍ ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് അഞ്ചിലേറെ പേരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന് എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് നേരത്തെ പിടിയിലായവര്‍. സ്ഫോടനത്തിന് തൊട്ടുമുമ്പ് ഇവര്‍ കാറിനുള്ളിലേക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ചൊവ്വാഴ്ച റിമാന്‍ഡിലായ അഞ്ച് പ്രതികള്‍ക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ പ്രതികള്‍ക്ക് എവിടെ നിന്ന് കിട്ടിയെന്നതില്‍ പോലീസ് ഫോറെന്‍സിക് സംയുക്ത അന്വേഷണം നടന്നു വരികയാണ്. ബോംബ് സ്ക്വാഡ് പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്. നഗരത്തില്‍ ഇപ്പോഴും കേന്ദ്ര സേനയെ നിയോഗിച്ചുള്ള സുരക്ഷ തുടരുകയാണ്. ജനവാസ മേഖലകളില്‍ പോലീസ് നിരീക്ഷണം ശക്തമാണ്.
കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മുബീന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചന. മുബീന്റെ 13 ശരീര ഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. പ്രദേശത്ത് ബോംബ് സ്ക്വാഡിന്റെ പ്രത്യേക സംഘവും പരിശോധന നടത്തി വരികയാണ്. നഗരത്തില്‍ സുരക്ഷയ്ക്കായി പോലീസും കേന്ദ്രസേനയും നിലയുറപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: