ന്യൂദല്‍ഹി: മെല്റ്റ് വാട്ടര്‍ ചെസ് ടൂറിന്റെ ഭാഗമായുള്ള എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് മറക്കാറായിട്ടില്ല. ഇന്ത്യയുടെ പ്രജ്ഞാനന്ദ അന്ന് ഫൈനലില്‍ മൂന്ന് തവണ മാഗ്നസ് കാള്‍സനെ തോല്പിച്ച് ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ താരമായി. എഫ് ടിഎക്സ് ക്രിപ്റ്റോ കപ്പില്‍ അന്ന് രണ്ടാം സ്ഥാനക്കാരനായി പ്രജ്ഞാനന്ദ. അതേ തുടര്‍ന്ന് പ്രജ്ഞാനന്ദയുടെ പേരില്‍ എഫ് ടി എക്സ് ക്രിപ്റ്റോ കപ്പ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി
ചെസ് ബേസ് ഇന്ത്യയാണ് ഇന്ത്യയില്‍ ഈ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. എഫ് ടിഎക്സ് പ്രജ്ഞാനന്ദ സ്കോളര്‍ഷിപ്പ് വിജയിക്ക് 2,07530 രൂപയാണ് നല്‍കുക. ആദ്യമായി ഈ സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തത് ഈതന് വാസിനെയാണ്.
ഈ സ്കോളര്‍ഷിപ്പ് സംബന്ധിച്ച വാര്‍ത്ത കാണൂ. ഇതില്‍ ഈതന് വാസും പ്രജ്ഞാനന്ദയും തമ്മിലുള്ള രസകരമായ സംഭാഷണം കാണാം.
ഗോവയില്‍ നിന്നുള്ള ഈതന് വാസിന് 11 വയസ്സേ ഉള്ളൂ ഈതന് വാസിന്. ലോക 2059 ഇഎല്‍ഒ പോയിന്റ് ഉണ്ട്. പ്ലേ മാഗ്നസ് ഗ്രൂപ്പിന്റെ ചീഫ് സ്ട്രാജി ഓഫീസറായ ആര്‍കസ് ഫ്രെഡറിക്സ് , എഫ് ടിഎക്സ് ബ്രാന്റ് മേധാവി ക്ളെയര്‍ വറ്റാനബെ, ചെസ് 24ന്റ് ഐലീന്‍ മാര്‍ടിനസ് എന്നിവര്‍ ഈ സ്കോളര്‍ഷിപ്പിനെ സഹായിച്ചിട്ടുണ്ട്. ചെസ് എന്ന മനോഹരമായ കളിയില്‍ ഇളംപ്രായത്തിലുള്ള മിടുക്കരെ അവരുടെ കഴിവുകള്‍ പൂര്‍ണ്ണായി വിടരാന്‍ സഹായിക്കുന്നതാണ് ഈ സ്കോളര്‍ഷിപ്പ്.
സ്കോളര്‍ഷിപ്പിന് ഈതന് വാസിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത് പ്രജ്ഞാനന്ദ തന്നെയാണ്. ഓണ്‍ലൈനില്‍ പ്രജ്ഞാനനന്ദ ഈതന് വാസിനെ സ്കോളര്‍ഷിപ്പ് കാര്യമറിയിച്ചു. ഉടനെ ഈതന് വാസിന്റെ ചോദ്യം വന്നു: “മാഗ്നസുമായി കളിക്കാന്‍ എന്ത് മുന്നൊരുക്കങ്ങളാണ് പ്രഗ് നിങ്ങള്‍ നടത്തിയത്?”- ഇതായിരുന്നു ചോദ്യം.
11കാരന്റെ ചോദ്യത്തിന് പ്രജ്ഞാനന്ദ മറുപടി പറഞ്ഞു. “അങ്ങിനെയൊന്നുമില്ല. ആദ്യം എതിരാളി മാഗ്നസ് ആണ് എന്ന് കരുതരുത്. കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്. അയാള്‍ ഒരു കളിക്കാരന് മാത്രമാണെന്ന് കരുതണം. മാഗ്നസുമായി കളിക്കാനൊരുങ്ങുമ്പോള്‍ മാനസികമായി കരുത്ത് ഉറപ്പിക്കണം. ” – പ്രജ്ഞാനന്ദ പറഞ്ഞു.
തന്നെ സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുത്തതിന് ഈതന് വാസ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: