പാരീസ് : ഫ്രഞ്ച് വൈന്‍ ആന്‍ഡ് സ്പിരിറ്റ് നിര്‍മ്മാതാക്കളായ റെമി കോയിന്‍ട്രിയോ ‘മികച്ച’ വര്‍ഷത്തെ വില്‍പ്പനയ്ക്കു പിന്നാലെ വലിയ വില്പന പ്രവചിച്ചെങ്കിലും കമ്പനിയുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. ഉപഭോഗ ശീലങ്ങള്‍ സാധാരണ നിലയിലാക്കുമെന്ന് പ്രവചിച്ചതിന് പിന്നാലെ രണ്ടാം പാദ വില്‍പ്പന റെമി മാര്ട്ടിന് ഓഹരികളില്‍ ഏഴു ശതമാനമാണ് ഇടിവുണ്ടായത്.
കഴിഞ്ഞ പാദത്തില്‍ റെമി മാര്‍ട്ടിന്റെ പ്രമുഖ കോഗ് നാക് ബ്രാന്‍ഡുകള്‍ക്ക് സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ വില്‍പ്പനയില്‍ 16.2% വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള മാസങ്ങളില്‍ പാരീസ് ആസ്ഥാനമായ ഗ്രൂപ്പിലെ ഓഹരികള്‍ അതിന്റെ രണ്ടാം പാദ കണക്കുകള്‍ പുറത്തുവിട്ടതിന് ശേഷം ഏകദേശം 7% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റെമി മാര്ട്ടിന് കോഗ്നാക് ബ്രാന്‍ഡ് അര്‍ദ്ധ വര്‍ഷത്തെ വില്‍പ്പന വരുമാനം ഓര്‍ഗാനിക് അടിസ്ഥാനത്തില്‍ കണക്കുകളേക്കാള്‍ 21% മുന്നിലാണെങ്കിലും പുതിയ കണക്കുകള്‍ ഓഹരി മൂല്യം വലിയ തോതില്‍ താഴേക്ക് പതിക്കുകയാണ്. കോഗ്നാക് ബ്രാന്‍ഡുകളുടെ മുന്‍കാല വില്പന വിലയിരുത്തി വലിയ നേട്ടമാണ് വരുന്ന മുന്നുമാസങ്ങളിലേക്ക് കമ്പനി പ്രവചിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായ ഓഹരിയിലെ വീഴ്ചയുടെ വിശദ പഠനത്തിലാണ് കമ്പനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: