തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായി വി.എസ്. അച്യുതാനന്ദന്റെ വസതിയിലെത്തി. ഇന്നു രാവിലെ പത്തു മണിയോടെയായിരുന്നു സന്ദര്‍ശനം. വിഎസിന്റെ 99-ാം പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. വിഎസിനു പിറന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ വസതിയിലെത്തിയത്. കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ആശംസ അറിയിച്ചു. ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ വിഎസിന്റെ അടുത്തേക്ക് സന്ദര്‍ശകരെ അനുവദിക്കാറില്ല. പത്തു മിനിറ്റോളം മാത്രമാണ് സന്ദര്‍ശനം നീണ്ടത്. ഗവര്‍ണര്‍ക്കെതിരേ സിപിഎം പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്ന അതേസമയത്താണ് ആരിഫ് മുഹമ്മദ് ഖാന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ വസതിയിലെത്തിയതെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: