കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ ഉക്കടത്ത് കാര്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. പ്രദേശത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ്് ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
സ്‌ഫോടനം നടന്ന ടൗണ്‍ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് നാലു പേര്‍ കാറിനകത്തേക്ക് സാധനങ്ങള്‍ എടുത്തു വെയ്‌ക്കുന്നതായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സ്‌ഫോടന സമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറാണ് ഇവര്‍ എടുത്തുവെച്ചതെന്നാണ് വിലയിരുത്തുന്നത്. ഇവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടന്നു വരികയാണ്.
ഇത് കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ മുബിനുമായി ബന്ധപ്പെട്ടവരെയും തിരിച്ചറിയാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. സംഭവത്തില്‍ 7 പേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സ്്‌ഫോടനത്തില്‍ കൊലപ്പെട്ട എഞ്ചിനീയറിങ് ബിരുദധാരി മുബിനെ ഐഎസ്്‌ഐ ബന്ധവുമായി ബന്ധപ്പെട്ട് എന്‍ഐഎ ഇതിനുമുമ്പ് ചോദ്യം ചെയ്്തിട്ടുള്ളതാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ഡ അപകടം ചാവേര്‍ ആക്രമണമാണോയെന്ന് സംശയം ഉയരുകയായിരുനനു.
ഉക്കടത്ത് ടൗണ്‍ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാര്‍ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാര്‍ബിള്‍ ചീളുകളും ആണികളും കണ്ടെത്തി. സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയില്‍ ഒരു പാചകവാതക സിലിണ്ടര്‍ കൂടി കാറിനകത്ത് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ തമിഴ്‌നാട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ജാഗ്രത കര്‍ശ്ശനമാക്കിയിരിക്കുകയാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെല്ലാം കര്‍ശ്ശന പരിശോധന നടത്തി വരികയാണ്. സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തിരിക്കുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: