ന്യൂദല്‍ഹി : ബുദ്ധമത വിശ്വാസിയെന്ന പേരില്‍ ഇന്ത്യയിലെത്തി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തില്‍ ചൈനീസ് വനിത പിടിയിലായ കേസില്‍ ഇവരുമായി ബന്ധപ്പെട്ടവരിലേക്കും. ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ക്ക് മറ്റ് ആരെങ്കിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും ദല്‍ഹി പോലീസ് അന്വേഷണം നടത്തും.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനീസ് വനിത ദല്‍ഹി പോലീസ് പിടിയിലാണ്. ബുദ്ധമത വിശ്വാസിയായി സന്യാസ ജീവിതം അനുഷ്ഠിക്കാനെന്ന പേരില്‍ ഇവര്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ചു വരികയായിരുന്നു. ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അനുയായികളേയും ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇന്ത്യയില്‍ താമസിക്കുന്നതിനും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതിനും ഉദ്യോഗസ്ഥ തലത്തില്‍ സഹായങ്ങള്‍ ലഭിച്ചിട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് വിലയിരുത്തല്‍.
ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ഹൈകോ സിറ്റി സ്വദേശിയായ സൈ റൂ ആണ് ദല്‍ഹി പോലീസ് പിടിയിലായത്. 50 നടുത്ത് വയസ് പ്രായമുള്ള ഇവര്‍ നേപ്പാള്‍ ഐഡന്റിറ്റി കാര്‍ഡുമായാണ് ഇവര്‍ ദല്‍ഹിയില്‍ ബുദ്ധ സന്യാസിനിയായി ജീവിച്ചത്. 2019 ലാണ് ഇവര്‍ ആദ്യം ഇന്ത്യയിലെത്തിയത്. അന്ന് ചൈനീസ് പാസ്പോര്‍ട്ടാണ് ഇവരുടെ കൈയ്യിലുണ്ടായിരുന്നത്. പിന്നീട് 2020 ല്‍ ചൈനയിലേക്ക് തിരികെ പോയി 2022 സെപ്തംബറില്‍ തിരിച്ചെത്തി. 2019 ല്‍ വന്നപ്പോള്‍ ഹിമാചല്‍ പ്രദേശിലെ ധര്മ്മശാലയിലായിരുന്നെങ്കില് രണ്ടാമതെത്തിയപ്പോള്‍ ദല്‍ഹി മജ്നു കാ ടിലയിലാണ് ഇവര്‍ താമസിച്ചത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ബുദ്ധ മത വിശ്വാസിയാണെന്നും ഇതിനായാണ് ഇന്ത്യയിലെത്തിയത് എന്നുമാണ് ഇവര്‍ പറഞ്ഞത്. അറസ്റ്റിലാകുമ്പോള്‍ ഇവരുടെ പക്കല്‍ നേപ്പാള്‍ ഐഡന്റിറ്റി കാര്‍ഡാണ് ഉണ്ടായിരുന്നത്. ഡോല്‍മ ലാമ എന്ന പേരില്‍ കാഠ്മണ്ടു സ്വദേശിയെന്നാണ് ആ ഐഡന്റിറ്റി കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് റീജ്യണല്‍ രജിസ്ട്രേഷന് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ ചൈനാക്കാരിയാണെന്ന് തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: