ലണ്ടന്‍ : ബ്രീട്ടിഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്. യുണൈറ്റഡ് കിംഗ്ഡം ഒരു മഹത്തായ രാജ്യമാണ്,പക്ഷേ ഞങ്ങള്‍ അഗാധമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. അതിനാലാണ് താന്‍ മത്സരിക്കുന്നതെന്നും പാര്‍ട്ടിയെ ഒന്നിപ്പിച്ച് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുമെന്നും സുനക് ട്വീറ്റ് ചെയ്തു. സ്ഥാനമൊഴിഞ്ഞ ലിസ് ട്രസിന് പകരക്കാരനായാണ് മത്സരിക്കുന്നത്.
പാര്‍ലമെന്റിലെ 128 ടോറി അംഗങ്ങളുടെ പിന്തുണയോടെ ഋഷി മുന്‍നിരയിലാണ്. മുന്‍ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ്‍ മത്സരിക്കുമെന്ന് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ല. ഋഷിയും ബോറിസും പൊന്നി മോര്‍ഡൗണ്ടും തമ്മില്‍ ത്രികോണ മത്സരമായിരിക്കും നടക്കുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്
2019 ലെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വ്യക്തമായ പദ്ധതിയുണ്ടെന്നും ഋഷി സുനക് അവകാശപ്പെട്ടു. .
റിഷി സുനക് ജയിച്ചാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ ആകും അദ്ദേഹം. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബില്‍ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബം ആണ് റിഷിയുടെത്.
ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണു ഭാര്യ. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് മക്കള്‍.
ബ്രീട്ടീഷ് പാര്‍വലമെന്റ് അംഗമായിരുന്ന ഋഷി പ്രമുഖനായ ബാങ്കര്‍ കൂടെയാണ്. 41 കാരനായ ഋഷി സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍. 2015 ലാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി ്രൈപവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് സുനക്. പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുടെ സമയത്ത് ടിവി ഷോകളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെടാറുണ്ട്.
പാര്‍ട്ടിയിലെ ഒരു താരം തന്നെയാണ് സുനക്. രാഷ്‌ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്‌ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്‌സ്‌ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: