തിരുവനന്തപുരം: ഉണ്ണി ബാലകൃഷ്ണന്റെ ‘യു ടോക്ക്’ യുട്യൂബ് ചാനല്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൂട്ടപ്പരാതിയെ തുടര്‍ന്ന് ഏഴു ദിവസത്തേക്ക് പൂട്ടി. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ നടത്തിയ അക്രമ വീഡിയോയുടെ പേരിലാണ് പരാതി. അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന യുട്യൂബ് നയപ്രകാരമാണ് നടപടി.ഏഷ്യാനെറ്റിലും മാതൃഭൂമിയിലും പ്രവര്‍ത്തിച്ച ഉണ്ണി ബാലകൃഷ്ണന് ആരംഭിച്ച സാറ്റലൈറ്റ് ചാനലാണ് ‘യു ടോക്ക്’ .
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ടി വി പ്രസാദിന്റെ വാട്സ്ആപ്പ് പരാതിയെ തുടര്‍ന്ന് പൂട്ടി. കോവിഡിന്റെ മറവില്‍ ആരോഗ്യ രംഗത്ത് നടന്ന അഴിമതിയെക്കുറിച്ച് ഉള്‍പ്പെടെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വാര്‍ത്തകള്‍ പ്രസാദിന്റേതായി വന്നിരുന്നു. തുടര്‍ന്ന് സൈബര്‍ സഖാക്കളുടെ ഭാഗത്തുനിന്ന് വലിയ ആക്രമണവും ഉണ്ടായി. തുടര്‍ച്ചയായിട്ടാണ് വാട്സ്ആപ്പ് ബാന്‍. പ്രസാദ് തന്നെയാണ് ഫേസ് ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
‘വാട്സ്ആപ്പിന്റെ ഒരു പഴുത് ഉപയോഗിച്ച് എന്റെ വാട്സ്ആപ്പ് ബാന്‍ ചെയ്യിച്ചിട്ടുണ്ട്. ഒരാഴ്ചയാകുന്നു. ആരാണ് ഈ വൃത്തികേട് ചെയ്യിച്ചത് എന്ന് എന്റെ ഫേസ്ബുക്ക് നോക്കിയാലറിയാം. എങ്ങനെ ചെയ്തു എന്ന് ഞാന്‍ വിശദീകരിക്കുന്നില്ല. ആര്‍ക്കും ആരുടേതും ബാന്‍ ചെയ്യിപ്പിക്കാവുന്ന രീതി ആയതുകൊണ്ട് പരസ്യപ്പെടുത്തുന്നുമില്ല.
ചെയ്യിച്ചവരോടും ചെയ്തവരോടും ഇത്ര മാത്രമേ പറയാനുള്ളൂ. ചെയ്തത് വൃത്തികേടാണ്, ഭീരുത്വമാണ്. വിവരക്കേടാണ്.. ‘
എന്നാണ് പ്രസാദ് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: