ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ ശനിയാഴ്ച മാത്രം തൊഴില്‍ മേളയിലൂടെ ജോലി നല്‍കിയത് 75,000 പേര്‍ക്ക്. ഈ തൊഴില്‍മേളയിലൂടെ ജോലി നേടിയ യുവാക്കളും യുവതികളും സന്തോഷത്തിന്റെ പാരമ്യത്തിലാണ്. ഞങ്ങള്‍ രാജ്യത്തെ സേവിക്കുമെന്നാണ് തൊഴില്‍ കിട്ടിയ യുവാതികളില്‍ പലരും പ്രതികരിച്ചത്.
“വിവിധ റിക്രൂട്ട്മെന്‍റ് അവസരങ്ങള്‍ ഒരുക്കിയതിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നു. ഇപ്പോള്‍ തൊഴില്‍ കിട്ടി. ഇനി ഞങ്ങള്‍ രാജ്യത്തെ സേവിക്കും. രാജ്യത്തെ മുന്നോട്ട് നയിക്കും.”- പുതുതായി തൊഴില്‍ നേടിയ മധ്യപ്രദേശില്‍ നിന്നുള്ള പെണ്‍കുട്ടിയായ ചഞ്ചലിന്റെ ആനന്ദക്കണ്ണീരോടെയുള്ള പ്രതികരണമാണിത്. മധ്യപ്രദേശില്‍ നടന്ന തൊഴില്‍ മേളയില്‍ ജ്യോതിരാദിത്യ സിന്ധ്യയാണ് നിയമനക്കത്ത് നല്‍കിയത്.
പഞ്ചാബിലെ ചണ്ഡീഗഢില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് നിയമന ഉത്തരവ് ഉഗ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറിയത്.
വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് മോദി സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം. ഇതില്‍ ശനിയാഴ്ച നടന്ന ആദ്യ ഘട്ട റിക്രൂട്ട് മെന്‍റില്‍ 75,000 പേര്‍ക്ക് തൊഴില്‍ നല്‍കി. പ്രധാനമന്ത്രി മോദിയാണ് തൊഴില്‍ മേള ഉദ്ഘാടനം ചെയ്തത്. ഉല്‍പാദനവ്യവസായങ്ങളില്‍ ശ്രദ്ധപതിപ്പിച്ച് ഇന്ത്യ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റിക്രൂട്ട്മെന്‍റ് സംരംഭത്തില്‍ 50 കേന്ദ്രമന്ത്രിമാരും പങ്കാളികളായി. മന്ത്രിമാര്‍ മാത്രം 20,000 പേര്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: