ചെന്നൈ: മന്മോഹന് സിങ്ങിന്റെ രണ്ടാം പതിപ്പാണ് ഖാര്‍ഗെയെന്ന സന്ദേശം ചിത്രസഹിതമാണ് ഡിഎംകെ നേതാവ് ട്വിറ്ററില്‍ പങ്കുവെച്ചത്. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റായ ഖാര്‍ഗെയ്ക്ക് മന്‍മോഹന്‍സിങ്ങിന്റെ തൊപ്പി വെച്ച് കൊടുത്ത് ‘മന്മോഹന് സിങ്ങ് 2.0’ എന്നാണ് ഡിഎംകെ നേതാവ് കെ.എസ്. രാധാകൃഷ്ണന് ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.
പണ്ട് പ്രധാനമന്ത്രി മന്മോഹന് സിങ്ങ് എങ്ങിനെയാണോ ഗാന്ധി കുടുംബത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചത് അതേ രീതിയിലാണ് ഖാര്‍ഗെയും പ്രവര്‍ത്തിക്കുകയെന്ന സൂചനയായിരുന്നു രാധാകൃഷ്ണന് ട്വീറ്റിലൂടെ നല്കാന് ശ്രമിച്ചത്. ചട്ടലംഘനം നടത്തിയതിന് രാധാകൃഷ്ണനെ ചുമതലകളില്‍ നിന്നും ഒഴിവാക്കുകയാണെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി എസ്. ദുരൈമുരുഗന് അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് മാറ്റുകയായിരുന്നു. ചിത്രത്തിലെ തലമുടി മാറ്റി, പകരം അവിടെ മന്മോഹന് സിങ്ങിന്റെ തൊപ്പി വെച്ചുകൊടുത്തു. കോണ്‍ഗ്രസില്‍ മന്‍മോഹന്‍സിങ്ങിന്റെ രണ്ടാം പതിപ്പാണ് ഖാര്‍ഗെയെന്ന നിലയിലുള്ള പരിഹാസമാണ് ട്വീറ്റില്‍ പ്രകടിപ്പിച്ചത്.
ഈ ട്വീറ്റിനെതിരെ കോണ്‍ഗ്രസിന്റെ തമിഴ്നാട് നേതാക്കള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. എത്രയോ കാലമായി ഡിഎംകെയും കോണ്‍ഗ്രസും തമിഴ്നാട്ടില്‍ സഖ്യത്തിലാണ്. ചട്ടലംഘനം കാണിച്ചതിന് രാധാകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: