കൊച്ചി: സ്വപ്ന സുരേഷ് തന്റെ ആത്മകഥയ്ക്ക് പിന്നാലെ നടത്തിയ ലൈംഗികാരോപണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളെക്കുറിച്ച് വിശദമായി പ്രതികരിച്ച് അഡ്വ. ജയശങ്കര്‍.
“സ്വപ്നയെ ഔദ്യോഗിക വസതിയിലേക്ക് സ്ഥിരമായി ക്ഷണിച്ചുകൊണ്ടിരുന്നത് പൊരുതുന്ന വിപ്ലവനായകന് ശ്രീരാമകൃഷ്ണനാണ്. അദ്ദേഹം ശ്രീരാമനുമാണ്, ശ്രീകൃഷ്ണനുമാണ്. പുറമേയ്ക്ക് ശ്രീരാമനായും ഉള്ളില്‍ ശ്രീകൃഷ്ണനായും അഭിനയിച്ചിരുന്ന ആളാണ്.”- അഡ്വ. ജയശങ്കര്‍ പറയുന്നു. സ്പീക്കറുടെ വസതിയിലും മുന്‍ചീഫ് സെക്രട്ടറി ശിവശങ്കറിന്റെ വസതിയും പി.ശ്രീരാമകൃഷ്ണനുമായി നിരന്തരം മദ്യപിക്കാറുണ്ടെന്ന് സ്വപ്ന ചതിയുടെ പത്മവ്യൂഹം എന്ന ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ട്.
“കള്ളന് പവിത്രന് എന്ന സിനിമയിലെ ഒരു ഡയലോഗാണ് ഓര്‍മ്മ വരുന്നത്. .. ‘ഇത്രയും കാലം സല്‍പ്പേരോടെ കഴിഞ്ഞ മാമച്ചന് ഈ ചതി പറ്റീലോ’ എന്ന ഡയലോഗ്. അതാണ് ഡോ. തോമസ് ഐസക്കിന് സംഭവിച്ചത്. സ്വപ്നയെ മൂന്നാറിലേക്ക് വിളിച്ചത് ഡോ. തോമസ് ഐസക്ക് ആണെന്നതാണ് നമ്മളെ അമ്പരിപ്പിച്ചത്. ” – ജയശങ്കര്‍ അഭിപ്രായപ്പെടുന്നു.
“നിയമസഭാംഗമായ ഒരു മുന്‍മന്ത്രി എനിക്ക് വാട്സാപ് ചാറ്റുകള്‍ അയച്ചിരുന്നു എന്ന് സ്വപ്ന പറയുന്നുണ്ട്. അത് ജലീലാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. വന്ദ്യവയോധികനായ എം.എം. മണിയാണെന്ന് വരെ പലരും തെറ്റിദ്ധരിച്ചു. അത് കടകംപള്ളി സുരേന്ദ്രനാണെന്ന് ഇപ്പോള്‍ സ്വപ്ന വെളിപ്പെടുത്തി. കടകംപള്ളി സുരേന്ദ്രനെ അടുത്തറിയാവുന്ന സഖാക്കള്ക്കറിയാം, കടകം പള്ളി അങ്ങിനെ ചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളൂ.”- അഡ്വ. ജയശങ്കര്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: