തിരുവനന്തപുരം: രാഷ്‌ട്രീയ ധാര്‍മ്മികത തെല്ലെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ സിപിഎം മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെടണമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. മകളെ ഭരണത്തിലിടപെടുവിച്ച് വിദേശ ഇടപാടുകള്‍ക്ക് ഗൂഢാലോചനയും നടത്തിയെന്ന് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണത്തെപ്പറ്റി എല്‍.ഡി.എഫ്. ഘടകകക്ഷികള്‍ക്ക് എന്താണ് പറയാനുള്ളത് എന്നറിയാനും താത്പര്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
രാഷ്‌ട്രീയ ധാര്‍മ്മികത തെല്ലെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ സ്വപ്ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തലിന്മേല്‍ സി.പി.എം., മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെടണം.
അധികാര ദുര്‍വിനിയോഗവും , മകളെ ഭരണത്തിലിടപെടുവിച്ച് വിദേശ ഇടപാടുകള്‍ക്ക് ഗൂഢാലോചനയും നടത്തിയെന്ന് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണത്തെപ്പറ്റി എല്‍.ഡി.എഫ്. ഘടകകക്ഷികള്‍ക്ക് എന്താണ് പറയാനുള്ളത് എന്നറിയാനും താല്പര്യമുണ്ട്. സ്വപ്നയുടെ ലൈംഗികാരോപണത്തിന്മേല്‍ , സരിതയുടെ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ നിലപാട് തന്നെയാണോ സി.പി.എം. നും എല്‍.ഡി.എഫ്. നും ഇക്കാര്യത്തിലു മുള്ളത് എന്നും വ്യക്തമാക്കണം.
സരിതയുടെ ആരോപണത്തിന് വിധേയരായവര്‍ക്കെതിരെ സ്വീകരിച്ചതിന് സമാനമായ നിയമ നടപടി ഇക്കാര്യത്തിലും ഉണ്ടാവണം. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാന്നെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ വൈകിയാല്‍ ബദല്‍ വഴി നോക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ നിര്‍ബ്ബന്ധിതരാകും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: