ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ രേവയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 15 പേര് മരിക്കുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസ് ട്രോളി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രേവ ജില്ലയിലെ സുഹാഗി പ്രദേശത്ത് ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഗോരഖ് പൂരിലേക്ക് വരികയായിരുന്നു ബസ്.
ബസില്‍ ഉണ്ടായിരുന്നവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ 40 പേരില്‍ 20 പേരെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവിശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: