കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന് പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീര്‍പ്പാക്കി. ഐപിസി 379 പ്രകാരമുള്ള മോഷണ കേസ് ഒത്തുതീര്‍പ്പാക്കി നടപടി അവസാനിപ്പിക്കണമെന്ന ഹര്‍ജി കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഫയലില്‍ സ്വീകരിച്ചിരുന്നു. ഇതോടെയാണ് തുടര്‍ നടപടി അവസാനിപ്പിച്ച് കേസ് തീര്‍പ്പായത്.
കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പോലീസിന് അന്വേഷിക്കാമെന്ന് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നസീബ് അബ്ദുള്‍ റസാഖ് അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പോലീസുകാരന് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ വിദേശത്തേയ്ക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അ്ക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസുകാരനായ പി.വി. ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കിവെച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തില്‍ പരാതി നല്‍കുകയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതിന് പിന്നാലെയാണ് ഷിഹാബ് ഒളിവില്‍ പോയത്.
നിലവില്‍ ഷിഹാബ് സസ്പെന്‍ഷനിലാണ്. ഇയാള്‍ തൃശൂരിലും പാലക്കാടിലും ഉള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും കണ്ടെത്താനായില്ല. ഷിഹാബിന്റെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആണ്. പോലീസുകാരന് ആയതിനാല്‍ അന്വേഷണരീതി കൃത്യമായി ഇയാള്‍ക്കറിയും അതുകൊണ്ടാണ് പോലീസിനെ കണ്ടെത്താന്‍ സാധിക്കാത്തതെന്നാണ് വിവരം. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലും ഷിഹാബ് പ്രതിയാണ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: