തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിന്‍വലിച്ച് അസാധാരണ ഉത്തരവിറക്കി ഗവര്‍ണര്‍.
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ബുധനാഴ്ച തന്നെ ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള വിസിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ് ഭവന് തന്നെ നേരിട്ട് ഉത്തരവിറക്കിയത്.
ഗസറ്റില്‍ കേരള സര്‍വ്വകലാശാലയിലെ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ വിജ്ഞാപനം ഇറക്കിയതായി രാജ് ഭവന് വൈസ് ചാന്‍സലറെ അറിയിച്ചു.
പ്രത്യേക ഉത്തരവിലൂടെയാണ് കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ ദിവസങ്ങള്‍ക്കു മുന്‍പ് പിന്‍വലിച്ചത്. ചാന്‍സലറുടെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള അസാധാരണ നടപടിയിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: