കോഴിക്കോട്: അഴിമുഖം ഓണ്‍ലൈന്‍ ലേഖകനായിരുന്ന സിദ്ദിഖ് കാപ്പനെ മാനസിക പീഡനത്തിന് ഇരയാക്കിയ ഓണ്‍ലൈന്‍ ഉടമ ജോസി ജോസഫിന് അവാര്‍ഡ് നല്‍കി ആദരിച്ചത് മാധ്യമം ജേണലിസ്റ്റ് യൂണിയനില്‍ വിവാദമാകുന്നു.കോഴിക്കോട്ടെയും മലപ്പുറത്തെയും കാപ്പന്‍ അനുഭാവികളും മാധ്യമത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.
എന്‍.രാജേഷ് സ്മാരക അവാര്‍ഡ് കോഴിക്കോട്ടു വച്ച് ജോസിക്കു സമ്മാനിച്ചിരുന്നു.
അവാര്‍ഡ് ദാനം കഴിഞ്ഞ ശേഷമാണ് അഴിമുഖം ഓണ്‍ലൈനില്‍ സിദ്ദിഖ് കാപ്പന്‍ നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ചുള്ള വിവരം പുറത്തു വരുന്നത്. പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് പി.കോയയുമായി സിദ്ദിഖ് കാപ്പന്‍ നടത്തിയ വാട്‌സാപ് ചാറ്റുകളിലാണ് ജോസിക്ക് എതിരായ രൂക്ഷമായ പരാമര്‍ശങ്ങളുള്ളത്. സിദ്ദിഖ് കാപ്പന്‍ കേസില്‍ യു.പി. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കാപ്പന്‍ കോയ വാട്‌സാപ് ചാറ്റുകള്‍ വെളിപ്പെട്ടത്.
അഴിമുഖം എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോസി ജോസഫ് മുസ് ലിം വിരുദ്ധ വാര്‍ത്തകള്‍ ചെയ്യാന്‍ തന്നെ നിര്‍ബന്ധിക്കുന്നതായാണ് കാപ്പന്‍ കോയ യെ അറിയിച്ചത്. സുഡാപ്പികള്‍ക്കു പ്രയോജനപ്പെടുന്ന വാര്‍ത്തകള്‍ കൊടുക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കി. അഴിമുഖത്തിലെ ഇസ്ലാമോഫോബിയ കാരണം താന്‍ ജോലി രാജി വയ്‌ക്കാന്‍ ആലോചിക്കുന്നതായും കാപ്പന്‍ അറിയിച്ചു. സിദ്ദിഖ് കാപ്പന്റെ ഹ ത്രാസ് യാത്രയുടെ തൊട്ടു തലേന്നാണ് ഇക്കാര്യങ്ങള്‍ സിദ്ദിഖ് കാപ്പന്‍ കോയ യെ അറിയിച്ചത്.
ഹ ത്രാസ് യാത്രയെ കുറിച്ചു സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് വൃത്തത്തിനു പുറമെ അറിയിച്ചത് അഴിമുഖം എഡിറ്റര്‍ കെ.എന്‍.അശോകിനെ മാത്രമാണ്. അശോക് വഴി ജോസിയും വിവരം അറിഞ്ഞിരിക്കണം. കാപ്പന്റെ ഹ ത്രാസ് യാത്രാ വിവരം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ന്നു കിട്ടിയത് അഴിമുഖം വഴിയാണെന്നും സൂചനകളുണ്ട്.
സിദ്ദിഖ് കാപ്പനു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന അഴിമുഖം എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോസി ജോസഫ് കാപ്പനെ പുകച്ചു ചാടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന ചാറ്റുകളാണ് പുറത്തുവന്നത്. അഴിമുഖത്തില്‍ മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ ജോസി തന്നെ ക്കൊണ്ട് നിര്‍ബന്ധിച്ചു ചെയ്യിക്കുന്നതായി കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവ് പി.കോയയോട് പരാതിപ്പെട്ടു. മുസലിയാര്‍ മാരുടെ വഷളത്തങ്ങളെ കുറിച്ച് എഴുതാന്‍ ആവശ്യപ്പെടുന്നുണ്ട്.
സുഡാപ്പികള്‍ക്ക് പ്രയോജനപ്പെടുന്ന വാര്‍ത്തകളൊന്നും അഴിമുഖത്തില്‍ വരരുതെന്ന് ജോസി ജോസഫ് കര്‍ശന നിര്‍ദേശം നല്‍കിയതായും കാപ്പന്‍ കോയ യെ അറിയിച്ചു.ജോസിക്കു കിട്ടുമായിരുന്ന ഒരു പ്രോജക്ട് താന്‍ ഇടപെട്ടു ബ്ലോക്ക് ആക്കിയതായി കോയ ശിഷ്യനെ ആശ്വസിപ്പിച്ചു.
ഡല്‍ഹി കലാപം സംബന്ധിച്ച സെപ്തംബര്‍ ലക്കം കാരവന്‍ മാസികയുടെ അഞ്ചു കോപ്പികള്‍ സംഘടിപ്പിച്ച് അയച്ചു കൊടുക്കാനും കോയ കാപ്പനോട് നിര്‍ദേശിച്ചു. ഹത്രാസ് യാത്രയുടെ തൊട്ടുതലേന്നത്തെ അതായത് 2020 ഒക്ടോബര്‍ നാലിനായിരുന്നു ഏറെ സൂചനകള്‍ ലഭിക്കുന്ന കോയ കാപ്പന്‍ വാട്‌സാപ് ചാറ്റ്.
സിദ്ദിഖിന്റെ പരാതിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഇടപെട്ട് തനിക്കു കിട്ടേണ്ട പ്രോജക്ട് മുടക്കിയതായി ജോസി ജോസഫും മനസിലാക്കിയിട്ടുണ്ടാകും. സിദ്ദിഖ് കാപ്പന്റെയും സംഘത്തിന്റെയും ഹ ത്രാസ് യാത്ര അഴിമുഖത്തില്‍ നിന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൃത്യമായി ലഭിച്ചു. മഥുര ടോള്‍ പ്ലാസയില്‍ വച്ചു കാപ്പനും സംഘവും പിടിയിലുമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: