തിരുവനന്തപുരം: സംസ്ഥാന പോലീസ് അസോസിയേഷന്റെ ഔദ്യോഗിക മുഖപത്രമായ കാവല്‍ കൈരളിയുടെ വാര്‍ഷിക പതിപ്പില്‍ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് കഥ. കഥയില്‍ ഹനുമാന് സ്വാമിയെ കുറിച്ച് അങ്ങേയറ്റം പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ഉള്ളത്. തള്ളയാരാ തന്തയാരാ എന്ന് ചോദിച്ചാല്‍ രണ്ടു മൂന്നു പേരുകള്‍ പറയുന്ന ആളാണ് ഹനുമാനെന്നും നാട്ടുകാര്‍ പറഞ്ഞു കൊടുക്കുന്ന പേരാണ് ചേര്‍ക്കുന്നതെന്നും പറയുന്ന ലേഖനത്തില്‍ സീതാദേവിയെ പറ്റിയും ലക്ഷ്മണനെ പറ്റിയും രാമായണത്തിലെ മറ്റ് കഥാപാത്രങ്ങളെ പറ്റിയും കടുത്ത അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളുണ്ട്. ജാംബവാനെ കൊണ്ട് ചന്തിയില്‍ തട്ടി മൂപ്പിച്ചണ്ടു വിടാം എന്നതടക്കം അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞതാണ് ലേഖനം.
ഇടത് സഹയാത്രികനായ വിഎസ് അജിത്താണ് ക്വാണ്ടം ലീപ്പും ഡിസ് എംപവര്‍മെന്റും എന്ന് പേരിട്ടിരിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത്. ലേഖനത്തിനെതിരെ പോലീസ് സേനയ്ക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ലേഖനം പിന്‍വലിച്ച് മാപ്പുപറയണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യവും ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: