കൊച്ചി: കഴിഞ്ഞ ദിവസം എന്‍ ഐഎ കോടതിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതികളെ ഹാജരാക്കിയപ്പോള്‍ അവരുടെ ബന്ധുക്കളില്‍ ചിലര്‍ എന്‍ ഐഎ ഉദ്യോഗസ്ഥരുടെ ചിത്രം പകര്‍ത്തിയതിനെതിരെ കോടതി. എന്‍ ഐഎ കോടതിയാണ് ഇത് ആവര്‍ത്തിക്കരുതെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതികളുടെ ബന്ധുക്കള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്.
എന്‍ഐഎ സംഘം തന്നെയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യല്‍ ഘട്ടത്തിലും ചില പ്രതികള്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ജീവന് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ഈ പശ്ചാത്തലത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചിത്രം പകര്‍ത്തിയതിനെ ഗൗരവത്തില്‍ കാണുന്നത്. ഉടനെ എന്‍ഐഎ കോടതി പ്രതികള്‍ക്ക് ശക്തമായ ശാസനും താക്കീതും നല്കി. ഒരു സര്‍ക്കാര്‍ സ്ഥാനപത്തെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും അതില്‍ കാര്യവുമില്ലെന്നും എന്‍ഐഎ കോടതി പ്രതികളോട് പറഞ്ഞു. ഒരു പൊലീസുദ്യോഗസ്ഥന് പോയാല്‍ മറ്റൊരാളും ഒരു എന്‍ഐഎ ജഡ്ജി പോയാല്‍ മറ്റൊരു ജഡ്ജി വരുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്നും കോടതി താക്കീത് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: