തിരുവനന്തപുരം : സോഫ്ട്വെയര് തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ഭരണസ്തംഭനത്തിന് പരിഹാരം. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന സോഫ്്ട്വെയറിനുണ്ടായ തകരാറിനെ തുടര്‍ന്ന് അഞ്ച് ദിവസത്തോളമായി സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം നിലച്ചിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സോഫ്ട്വെയറിലെ പ്രശ്നങ്ങള്‍ പരിഹരിച്ചത്. അതേസമയം സോഫ്ട്വെയര് പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ ബാക്കപ്പ് ഡാറ്റയിലടക്കം ആശങ്കയുണ്ടായിരുന്നെങ്കിലും നിലവില്‍ പ്രശ്നമൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് കിട്ടുന്ന വിവരം.
കഴിഞ്ഞ അഞ്ച് ദിവസത്തോളമായ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കങ്ങള്‍ നിലച്ചിരിക്കുകയായിരുന്നു. ഇതോടെ ക്ഷേമ പെന്ഷന് വിതരണം ചെയ്യുന്നത് ഉള്‍പ്പടെ നിലച്ചിരിക്കുകയായിരുന്നു. ഇത്രയധികം ദിവസം സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം സ്തംഭിക്കുന്നതും ഇതാദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: