കാഞ്ഞാണി: അന്തിക്കാട് കുളത്തില്‍ നീന്തലിനിടെ മുങ്ങിത്താഴ്ന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് രക്ഷകരായി ജെനിലും സതീശനും. വീട്ടുകാര്‍ അറിയാതെ വിശാലമായ അന്തിക്കാട് ക്ഷേത്രക്കുളത്തില്‍ നീന്തല്‍ ആസ്വദിക്കാനെത്തിയ വാടാനപ്പള്ളി സ്വദേശികളായ 3 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മുങ്ങിത്താഴാന്‍ തുടങ്ങിയത്.
കുളികഴിഞ്ഞ് കയറുകയായിരുന്ന കുറ്റിക്കാട്ടില്‍ ജെനിലും അന്തിക്കാട് സതീശനും കുട്ടികള്‍ കുളത്തിലേക്ക് ചാടുന്നത് കണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് ഒരു നിലവിളി കേട്ടപ്പോള്‍ കുളത്തിന് നടുവില്‍ ഒരാള്‍ മുങ്ങിത്താഴുന്നതു കണ്ടു. ഉടനെ ഇരുവരും കുളത്തിലേക്ക് എടുത്ത് ചാടി മുങ്ങിത്താഴുന്ന വിദ്യാര്‍ത്ഥിയെ ഒരുവിധത്തില്‍ കരയ്ക്കടുപ്പിച്ചു.
കുളക്കരയില്‍ ആളുകള്‍ ഉണ്ടായിരുന്നതിനാലാണ് തക്ക സമയത്ത് കുട്ടികളെ രക്ഷിക്കാനായത്. കുറച്ചുനാള്‍ മുമ്പ് ഇവിടെ നീന്തലിനിടെ ശരീരം തളര്‍ന്നയാളെ നാട്ടുകാര്‍ ഇടപെട്ട് രക്ഷിച്ചിരുന്നു. കുളത്തിന് സമീപത്തുള്ള വീട്ടില്‍ അധികൃതര്‍ സുരക്ഷാബോട്ട് കരുതിയിട്ടുണ്ടെങ്കിലും ആളൊഴിഞ്ഞ സമയങ്ങളില്‍ അത്യാഹിതത്തിനുള്ള സാധ്യത ഏറെയാണെന്ന് പറയുന്നു.
അന്തിക്കാട് ക്ഷേത്രക്കുളത്തിന് നീന്തലിനിടയില്‍ മുങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ രക്ഷിച്ച് കരയ്ക്കെത്തിച്ച അന്തിക്കാട് സതീശനെയും കുറ്റിക്കാട്ടില്‍ ജെനിലിനെയും അന്തിക്കാട് കുളം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമന് ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ഡോ. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് കുളം കൂട്ടായ്മ പ്രതിനിധികളായ ശരത് വട്ടപ്പറമ്പത്ത്, അരുണ്‍ ദര്‍ശന, എ. സുരേഷ്കുമാര്‍, അനീഷ് സി.സി, സി.കെ. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: