ലഖ്നോ: തുടര്‍ഭരണം ലഭിച്ച മുഖ്യമന്ത്രിയാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ്. വര്‍ഗ്ഗീയതയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരെ കര്‍ശന നിലപാടുകളുമായി മുന്നോട്ടു പോകുമ്പോഴും അദ്ദേഹം കുടുംബത്തിന് വേണ്ടി ഒരു സ്വജനപക്ഷപാതവും നടത്താതെ മുന്നേറുകയാണ്.
യോഗി ആദിത്യനാഥിന്റെ സഹോദരി റൊട്ടിയുണ്ടാക്കുന്നു:
ഇപ്പോഴും യോഗിയുടെ സഹോദരി ശശി സിങ്ങ് ഉത്തരാഖണ്ഡില്‍ ഒരു ചെറിയ കട നടത്തുകയാണ്. അവിടെ അവര്‍ റൊട്ടി ഉണ്ടാക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്. വാസ്തവത്തില്‍ യോഗി ആദിത്യനാഥ് ദീക്ഷ സ്വീകരിച്ച ഒരു സന്യാസിയാണ്. ഗോരഖ്നാഥ് എന്ന സന്യാസമഠത്തിന്റെ മേധാവിയായ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായിരുന്നു യോഗി ആദിത്യനാഥ്. ബിഎസ് സി മാതമാറ്റിക്സ് പാസായ ശേഷമാണ് യോഗി ആദിത്യനാഥ് മഠത്തില്‍ ചേരുന്നത്. സന്യാസിയാകാന്‍ ഇദ്ദേഹം വീട് വിട്ടുപോവുകയായിരുന്നു. പിന്നീടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.
വിവാഹിതനല്ലാത്തതിനാല്‍ സദാസമയവും ജനക്ഷേമത്തെക്കുറിച്ചുള്ള ചിന്തയാണ് യോഗിയ്ക്കുള്ളത്. മൂത്ത സഹോദരിയാണ് ശശി സിങ്ങ് എങ്കിലും സഹോദരിയ്ക്ക് വേണ്ടി മുഖ്യമന്ത്രി എന്ന നിലയില്‍ എന്തെങ്കിലും വഴിവിട്ട് ചെയ്യാനൊന്നും യോഗി മെനക്കെട്ടില്ല. അതുകൊണ്ട് തന്നെ ശശി സിങ് സന്തോഷപൂര്‍വ്വം ഒരു ചെറിയ ചായക്കടയുമായി മുന്നോട്ട് പോവുന്നു. തൊട്ടടുത്ത ക്ഷേത്രത്തിലേക്കുള്ള പ്രസാദം, പൂക്കള്‍ എന്നിവയും ഇവിടെ വില്‍ക്കുന്നു.
ഇപ്പോഴും ചെറിയ ഈ കടയില്‍ റൊട്ടിയുണ്ടാക്കുന്ന ശശി സിങ്ങ് മറ്റൊരു ആദര്‍ശ കുടുംബത്തിന്റെ പ്രതീകമായി പ്രചരിക്കുകയാണ്. സാദാ കുപ്പിവളകള്‍ അണിഞ്ഞ ഒരു നാട്ടിന്പുറത്തുകാരി.കഴുത്തില്‍ സ്വര്ണ്ണാഭരണകോലാഹലമില്ല. ഒരു കറുത്ത ചരട് മാത്രം. രഹസ്യമായ ബാങ്ക് അക്കൗണ്ടുകളോ രഹസ്യ നിക്ഷേപങ്ങളോ ഇല്ല. ആകെയുള്ള സ്വത്ത് സുതാര്യമായ ഈ ചായക്കട മാത്രം.
പന്ത്രണ്ട് വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പൊക്കിയ ചായക്കട. ടൈംസ് നൗ ചാനല്‍ യോഗി തുടര്‍ഭരണം നേടിയപ്പോള്‍ പുറത്തുവിട്ട വീഡിയോയില്‍ ശശി സിങ്ങിന്റെ സാധാരണക്കാരനായി ജീവിക്കുന്ന ഭര്‍ത്താവിനെയും കാണാം. വര്‍ഷങ്ങളായി യോഗിയെ ഒരു നോക്ക് കണ്ടിട്ട് എന്നും സഹോദരി പറയുന്നു. കുട്ടിക്കാലം മുതലേ ജനസേവനം യോഗിയുടെ സ്വപ്നമായിരുന്നു എന്നും സഹോദരി പറയുന്നു. ആകെ യോഗി ആദിത്യനാഥിന്റെ സാന്നിധ്യമായി കടയില്‍ യോഗിയുടെ ഒരു വലിയ ചില്ലിട്ട ചിത്രം മാത്രം. കുടുംബത്തിന് വേണ്ടി സ്വജനപക്ഷപാതം ചെയ്യാന്‍ ഒരുക്കമില്ലാത്ത ഒരു മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സാധാരണ ജീവിതം സമൂഹമാധ്യമങ്ങളില്‍ എന്തോ വൈറലായി മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: