തിരുവനന്തപുരം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ എയ്‌റോഡ്രോം റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് സ്‌റ്റേഷന്‍ (എ ആര്‍ എഫ് എഫ്) കമ്മീഷന്‍ ചെയ്തു. 1982 നിര്‍മ്മിച്ച പഴയ സ്‌റ്റേഷന് പകരമാണ് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവരുടെ നിബന്ധനകള്‍ പാലിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
വിമാനത്താവളത്തിലെ ഓപ്പറേഷനല്‍ ഏരിയ രാത്രിയും പകലും പൂര്‍ണ്ണമായും നിരീക്ഷിക്കാവുന്ന ആധുനിക ക്യാമറ സംവിധാനവും ആശയവിനിമയ ഉപകരണങ്ങളും 1838 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ഒരു ഷിഫ്റ്റില്‍ 96 ഫയര്‍ ഫൈറ്റിംഗ് ഉദ്യോഗസ്ഥര്‍ക്ക് ജോലിചെയ്യാനും വിശ്രമത്തിനുമുള്ള വിപുലമായ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. പുതിയ ഗ്യാരേജില്‍ 12 ഫയര്‍ ഫൈറ്റിങ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥല സൗകര്യമുണ്ട്. നേരത്തെ ഏഴു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 14.15 മീറ്റര്‍ ഉയരമുള്ള സെന്‍ട്രല്‍ ഫയര്‍ കണ്‍ട്രോള്‍ ടവറും കെട്ടിടത്തിലുണ്ട്. സ്മാര്‍ട്ട് ട്രെയിനിങ് റൂം, ജിം, റിക്രിയേഷന്‍ റൂം, ലോക്കര്‍ റൂം, സ്ത്രീ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക വിശ്രമ മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
പുതിയ കെട്ടിടത്തില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചു വെക്കാനുള്ള ടാങ്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നേരത്തെ സംഭരണശേഷി 1.1 ലക്ഷം ലിറ്റര്‍ ആയിരുന്നു. പൈപ്പ് ലൈനുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചതിലൂടെ ഫയര്‍ ഫൈറ്റിംഗ് വാഹനങ്ങളില്‍ നാലു മിനിറ്റ് കൊണ്ട് വെള്ളം നിറയ്‌ക്കാനാവും. നേരത്തെ ഇതിന് 10 മിനിറ്റോളം സമയമെടുത്തിരുന്നു.
നിലവില്‍ 5 എയര്‍ ഫീല്‍ഡ് ക്രാഷ് ഫയര്‍ ടെന്‍ഡര്‍ വാഹനങ്ങള്‍ ആണ് സ്‌റ്റേഷനില്‍ ഉള്ളത്. 12000 ലിറ്റര്‍ വെള്ളം സംഭരിക്കുന്നതിനു പുറമേ 1500 ലിറ്റര്‍ ഫോം കോമ്പൗണ്ട് സൊല്യൂഷന്‍, 150 കിലോ െ്രെഡ കെമിക്കല്‍ പൗഡര്‍ എന്നിവയും ഓരോ വാഹനത്തിലും ലഭ്യമാകും. ഇതിനുപുറമേ 5 ഫയര്‍ ഫൈറ്റിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ബ്രീത്തിങ് അപ്പാരറ്റസ്, ഫയര്‍ സ്യൂട്ട് ഉള്‍പ്പെടെയുള്ള ജീവന്‍ സുരക്ഷാ ഉപകരണങ്ങളും എല്ലാ വാഹനങ്ങളിലും ഉണ്ട്. അഞ്ച് ആംബുലന്‍സുകളുടെ സേവനവും 24 മണിക്കൂറും ലഭ്യമാകും. ഇതിനായി മെഡിക്കല്‍ നേഴ്‌സ് ഉള്‍പ്പെടെ 28 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: