അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചിരുന്നത് പണ്ട് ഒരു ഇറ്റാലിയന്‍ വനിതയായിരുന്നു എങ്കില്‍ ഇപ്പോള്‍ മറ്റൊരു ‘ഇറ്റാലിയ’ ആണ് അതിന് തുനിഞ്ഞിറങ്ങുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഗുജറാത്തില്‍ തെരഞ്ഞെടു്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.
കോണ്‍ഗ്രസിനും ആം ആദ്മിയ്‌ക്കും എതിരെയായിരുന്നു അനുരാഗ് താക്കൂറിന്റെ ഈ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയെയും ഇപ്പോള്‍ മോദിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഗോപാല്‍ ഇറ്റാലിയയ്‌ക്കും എതിരെയായിരുന്നു അനുരാഗ് താക്കൂറിന്റെ വിമര്‍ശനം.
“ഗോപാല്‍ ഇറ്റാലിയ നരേന്ദ്രമോദിയുടെ അമ്മയെയും അപമാനിക്കുകയാണ്. ഈ അപമാനം സഹിക്കില്ല. ഉചിതമായി മറുപടി ഗുജറാത്തിലെ ജനത നല്‍കും.” – അനുരാഗ് താക്കൂര്‍ പറഞ്ഞു.
വളരെ മോശം ഭാഷയില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷനായ ഗോപാല്‍ ഇറ്റാലിയയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നു. ഇപ്പോള്‍ ഗോപാല്‍ ഇറ്റാലിയയുടെ പഴയൊരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ മോദിയെ മാത്രമല്ല, മോദിയുടെ അമ്മയെയും ഗോപാല്‍ ഇറ്റാലിയ വിമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: