പത്തനംതിട്ട : ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിക്ക് തക്കതായ ശിക്ഷ ലഭിക്കട്ടേയെന്ന് ഭാര്യ നബീസ. ക്രൂരമായ കൊലപാതകമാണ് നടത്തിയത്. തക്കതായ ശിക്ഷ ലഭിക്കണമെന്നും നബീസ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ ഫോണ്‍ ഉപയോഗിച്ച് ഷാഫി നിരവധി തവണ ലൈലയേയും ഭഗവല്‍ സിങ്ങിനേയും വിളിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്ത ഷാഫിയുടെ ഫോണ്‍ നശിപ്പിച്ചത് താനാണെന്നും നബീസ പറഞ്ഞു. വഴക്കിനെ തുടര്‍ന്ന് കോര്പ്പറേഷന് വേസ്റ്റ് കൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഷാഫി നിരന്തരം തന്റെ ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. നരബലി കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണ.
തന്റെ ഫോണില്‍ നിന്ന് നിരവധി തവണ ഷാഫി ലൈലയേയും ഭഗവല്‍ സിംഗിനേയും വിളിച്ചിരുന്നു. ചോദിക്കുമ്പോള്‍ വൈദ്യനെ വിളിക്കുന്നുവെന്നാണ് പറയാറുള്ളത്. ഇലന്തൂരിലേക്ക് കുടുംബത്തെ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നതായും നബീസ കൂട്ടിച്ചേര്‍ത്തു. ഷാഫിയെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ രണ്ടെണ്ണം പോലീസ് പരിശോധിച്ചു. ഷാഫി ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഫോണ്‍ താന്‍ നശിപ്പിച്ചതാണെന്ന് ഭാര്യ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
അതേസസമയം ഇലന്തൂര്‍ നരബലിക്ക് മുമ്പ് ലോട്ടറി വില്പനക്കാരിയായ മറ്റൊരു സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. യുവതിയെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയതായും അറിയിച്ചു. യുവതിയെ ഇലന്തൂരിലെത്തിച്ച് കെട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നു. രക്ഷപെട്ടോടിയ ലോട്ടറി വില്‍പ്പനക്കാരിക്ക് പിന്നാലെ ലൈല ഓടിയെത്തി. അവിടെ നിന്നും സ്ത്രീയെ പത്തനംതിട്ടയിലെ സ്റ്റാന്‍ഡില്‍ കൊണ്ട് വിടുകയും ചെയ്തു. സംഭവത്തില്‍ താന്‍ കേസ് കൊടുക്കാന്‍ ആ സ്ത്രീയോട് പറഞ്ഞതാണ്. എന്നാല്‍ തന്റെ മാനം നഷ്ടപ്പെടുമെന്ന് പറഞ്ഞ് അവര്‍ പരാതി നല്‍കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. അന്ന് താന്‍ അവിടെ ചെന്നില്ലായിരുന്നെങ്കില്‍ അവര്‍ രക്ഷപ്പെടില്ലായിരുന്നു. പത്രത്തിലൊക്കെ നരബലി എന്ന് വായിച്ചപ്പോള്‍ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ആദ്യത്തെ നരബലി ഇവരായേനെയെന്നും ഓട്ടോ ഡ്രൈവര്‍ പോലീസിനെ അറിയിച്ചു.
അതിനിടെ കേസിലെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണം സംഘം ഇന്ന് യോഗം ചേര്‍ന്നു. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരനായിരുന്നു തീരുമാനം. ഭഗവല്‍ സിങ്ങും ലൈലയും അന്വേഷണത്തിനോട് സഹകരിക്കുന്നുണ്ടെങ്കിലും ഷാഫിയുടെ ഭാഗത്തു നിന്നും നിസ്സഹകരണമാണ്. കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മകന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മൃതദേഹം സംസ്കാര ചടങ്ങുകള്‍ക്കായി സ്വദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായം വേണം. ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
മണിക്കൂറുകളോളം ചെലവഴിച്ചാണ് ഇരുവരുടേയും മൃതദേഹ പരിശോധന പൂര്‍ത്തിയാക്കി വരുന്നത്. സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമായാണ് ഇത്തരത്തിലുള്ള പരിശോധനാ നടപടികള്‍. മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുന്ന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കഷണങ്ങളായി പല സ്ഥലങ്ങളില്‍ കുഴിച്ചിട്ടിരുന്നതിനാല് ഇവ ഒരോന്നും പരിശോധിച്ച് ഉറപ്പി്ക്കാനാണ് കാലതാമസമെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: