ന്യൂദല്‍ഹി:മൂന്ന് ഭാര്യമാരുണ്ടെങ്കില്‍ അവരെ ഓരോരുത്തരെയും ബഹുമാനിക്കാന്‍ തങ്ങള്‍ക്കറിയാമെന്ന ഒവൈസിയുടെ എഐഎംഐഎം എന്ന പാര്‍ട്ടിയുടെ നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. എഐഎംഐഎം ഉത്തര്‍പ്രദേശ് പ്രസിഡന്റ് ഷൗക്കത്ത് അലിയുടെ പ്രസ്താവനയാണ് വിവാദമാകുന്നത്.
“ആളുകള്‍ പറയുന്നത് ഞങ്ങള്‍ മൂന്ന് നിക്കാഹ് നടത്തുമെന്നാണ്. ഞങ്ങള്‍ക്ക് രണ്ട് വിവാഹം മാത്രം കഴിച്ചാലും ഞങ്ങള്‍ ആ രണ്ട് ഭാര്യമാര്‍ക്കും സമൂഹത്തില്‍ ബഹുമാനം നല്‍കും. പക്ഷെ നിങ്ങള്‍ ഹിന്ദുക്കള്‍ ഒരാളെ വിവാഹം കഴിക്കും പക്ഷെ മൂന്ന് സ്ത്രീകള്‍ പുറത്ത് വേറെയുണ്ടാകും. എന്നിട്ടും നിങ്ങള്‍ക്ക് ഭാര്യയെയോ ഈ മൂന്ന് കാമുകിമാരെയോ ബഹുമാനിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ രണ്ട് ഭാര്യമാരെയും ബഹുമാനിക്കുന്നു. എല്ലാ കുട്ടികളുടെയും പേര് റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തുകയും ചെയ്യും.”- ഇതായിരുന്നു വിവാദപ്രസംഗത്തില്‍ ഷൗക്കത്ത് അലിയുടെ വീരവാദം.
ഹിന്ദു സമുദായത്തിനെതിരെ നടത്തിയ ഈ വിമര്‍ശനത്തിന്റെ പേരില്‍ ഷൗക്കത്തലിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ,295എ,188 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: