ബെംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ കര്‍ണ്ണാടകം ആ നിയമപ്രകാരം ആദ്യ അറസ്റ്റ് നടത്തി. 18കാരിയെ പ്രേമിച്ച് ഒളിച്ചോടിയ ശേഷം മതം മാറ്റിയ സയിദ് മുഹീന് എന്ന 22 കാരനെയാണ് കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
കുശ്ബു യാദവ് എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും അനധികൃതമായി ഇസ്ലാമിലേക്ക് മദം മാറ്റിയതിനും കേസെടുത്തു. മതം അനുഷ്ഠിക്കാനുള്ള അവകാശസംരക്ഷണ നിയമം 2022 പ്രകാരവും കേസെടുത്തിട്ടുണ്ട്. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് സയിദ് മുഹീന് പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നു.
2021 ഡിസംബറിലാണ് കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തനിരോധന നിയമം പാസാക്കിയത്. 2022 സപ്തംബറില്‍ ഈ നിയമം നിലവില്‍ വന്നു. ബലപ്രയോഗം, പ്രലോഭനം, വിവാഹം, ആള്‍മാറാട്ടം എന്നിവ വഴി ഒരാളെ മതം മാറ്റുന്നതാണ് ഈ നിയമപ്രകാരം കുറ്റകരമാവുന്നത്.
കുശ്ബുവിന്റെ അമ്മ ഗ്യാന്ദിദേവി യാദവ് ആണ് മകളെ കാണാനില്ലെന്ന് കാണിച്ച് യശ്വന്ത് പൂര് പൊലീസില്‍ പരാതി നല്‍കിയത്. ഒരു കോഴിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു സയിദ് മുഹീന്. കുശ്ബു അയല്‍ക്കാരിയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും പെയിന്റ് പണി ചെയ്യുന്ന വ്യക്തിയുടെ നാല് മക്കളില്‍ ഒരാളാണ് ഖുശ്ബു. ആറ് മാസത്തെ പ്രേമത്തിന് ശേഷമായിരുന്നു ഒളിച്ചോട്ടം.
ഒരൂ കടയിലേക്ക് കൊണ്ടുപോകാം എന്ന വ്യാജേന തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഖുശ്ബുവിന്റെ അമ്മ ഗ്യാന്ധിദേവി നല്കിയ പരാതി. പിന്നീട് മതപരിവര്‍ത്തന നിരോധന നിയമപ്രകാരം രണ്ടാമതൊരു പരാതി കൂടി നല്കി. വിവാഹ വാഗ്ദാനം നല്കി മതം മാറ്റുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും വരെ ശിക്ഷയായി കിട്ടും. കൂട്ടത്തോടെ മതം മാറ്റിയാല്‍ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ്.
നേരത്തെ ഇത്തരം കേസുകള്‍ തട്ടിക്കൊണ്ടുപാകല്‍ എന്ന 363 വകുപ്പു ചുമത്തിയാണ് കേസെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: